ക്ലബ്ബ് വിടാൻ തീരുമാനിച്ച പിഎസ്ജി സൂപ്പർ താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്!

പിഎസ്ജിയുടെ ഇറ്റാലിയൻ മധ്യനിരതാരമായ മാർക്കോ വെറാറ്റി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.ഈയിടെ പിഎസ്ജി ആരാധകർ വെറാറ്റിയെ പരസ്യമായി അധിക്ഷേപിച്ചിരുന്നു.ഇക്കാര്യത്തിൽ താരത്തിന് കടുത്ത അസംതൃപ്തിയുണ്ട്. മാത്രമല്ല ലയണൽ മെസ്സി ക്ലബ്ബ് വിടുന്നതും വെറാറ്റിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. ക്ലബ്ബിനകത്തെ ആഭ്യന്തര പ്രശ്നങ്ങളും ഈ സൂപ്പർതാരത്തെ അലട്ടുന്നുണ്ട്.

10 വർഷക്കാലം പിഎസ്ജിയിൽ ചിലവഴിച്ചിട്ടുള്ള താരമാണ് വെറാറ്റി.കുറച്ച് മുമ്പ് അദ്ദേഹത്തിന്റെ കോൺട്രാക്ട് 2026 വരെ പുതുക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിയുകയായിരുന്നു.വെറാറ്റിയെ വിൽക്കാൻ ക്ലബ്ബിന്റെ സ്പോർട്ടിംഗ് അഡ്വൈസർ ആയ ലൂയിസ് കാമ്പോസ് തയ്യാറാണ്.അദ്ദേഹത്തിന് എതിർപ്പുകൾ ഒന്നുമില്ല. ക്ലബ്ബിന്റെ പ്രസിഡണ്ടായ നാസർ അൽ ഖലീഫിക്ക് വെറാറ്റിയെ നിലനിർത്താനാണ് താല്പര്യം.

മാർക്കോ വെറാറ്റി ക്ലബ്ബ് വിടാൻ താൽപര്യം പ്രകടിപ്പിച്ചതോടുകൂടി കൂടുതൽ ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി രംഗത്തുവന്നിട്ടുണ്ട്.അതിലൊന്ന് റയൽ മാഡ്രിഡ് തന്നെയാണ്. അവരുടെ പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് ഈ ഇറ്റാലിയൻ താരത്തിൽ താല്പര്യമുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ GFFN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷേ റയലിന്റെ ഡയറക്ടർമാരും പിഎസ്ജിയുടെ ഡയറക്ടർമാരും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല ഇപ്പോൾ ഉള്ളത്.അതുകൊണ്ടുതന്നെ ഈ ട്രാൻസ്ഫർ നടക്കാൻ ഒരുപാട് സങ്കീർണതകൾ അതിജീവിക്കേണ്ടതുണ്ട്.

വെറാറ്റിക്ക് സൗദി അറേബ്യയിൽ നിന്ന് ഓഫറുകൾ ഉണ്ടെങ്കിലും അദ്ദേഹം അത് പരിഗണിക്കുന്നില്ല.ഒരുപക്ഷേ അദ്ദേഹം തന്റെ ജന്മനാടായ ഇറ്റലിയിലേക്ക് തന്നെ മടങ്ങി പോയേക്കും.AC മിലാൻ,യുവന്റസ് എന്നിവർക്ക് ഈ സൂപ്പർതാരത്തിൽ താല്പര്യമുണ്ട്.അടുത്ത ചാമ്പ്യൻസ് ലീഗ് യോഗ്യത പരിഗണിച്ചു കൊണ്ടായിരിക്കും ഈ ടീമുകളുടെ കാര്യം വെറാറ്റി പരിഗണിക്കുക. ഏതായാലും താരം പിഎസ്ജി വിടാൻ തന്നെയാണ് ഇപ്പോൾ സാധ്യതകൾ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!