മെസ്സിയുടെ നീക്കം ക്രിസ്റ്റ്യാനോയെ ബാധിക്കില്ല, തുറന്ന് പറഞ്ഞ് ബൊനൂച്ചി!

ഈ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടു കൊണ്ട് പിഎസ്ജിയിലേക്ക് എത്തുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. എന്നാലിപ്പോൾ ലയണൽ മെസ്സിയെ തങ്ങൾ രണ്ട് വർഷത്തേക്ക് സൈൻ ചെയ്ത കാര്യം പിഎസ്ജി സ്ഥിരീകരിച്ചിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പിഎസ്ജിയിലേക്ക് എത്താനുള്ള സാധ്യതകളായിരുന്നു അവസാനിച്ചത്. പക്ഷേ മെസ്സിയുടെ നീക്കങ്ങൾ ഒന്നും തന്നെ ക്രിസ്റ്റ്യാനോയെ ബാധിക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റൊണാൾഡോയുടെ സഹതാരമായ ലിയനാർഡോ ബൊനൂച്ചി. അതായത് മെസ്സി പിഎസ്ജിയിൽ എത്തിയില്ലായിരുന്നുവെങ്കിലും ക്രിസ്റ്റ്യാനോ യുവന്റസിൽ തന്നെ തുടർന്നേനെ എന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. ക്രിസ്റ്റ്യാനോക്ക്‌ യുവന്റസ് വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറാൻ ഒരു ഉദ്ദേശവുമുണ്ടായിരുന്നില്ല എന്നാണ് ബൊനൂച്ചി പറഞ്ഞു വെക്കുന്നത്.കഴിഞ്ഞ ഗസറ്റ ഡെല്ലോ സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ ബൊനൂച്ചി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി പിഎസ്ജിയിൽ എത്തിയില്ലായിരുന്നുവെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തന്നെ തുടർന്നേനെ.ക്രിസ്റ്റ്യാനോ ഞങ്ങൾക്കൊരു മുതൽകൂട്ടാണ്.എനിക്കുറപ്പുണ്ട്, കഴിഞ്ഞ വർഷങ്ങളിൽ ചെയ്തതിനേക്കാൾ ഏറെ സഹായങ്ങൾ ഈ വർഷം അദ്ദേഹത്തിന് ചെയ്യാൻ കഴിയുമെന്ന്.ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ വേണ്ടി അദ്ദേഹം സഹായിക്കും ” ഇതാണ് ബൊനൂച്ചി ക്രിസ്റ്റ്യാനോയെ പറ്റി പറഞ്ഞത്.

അതേസമയം യുവന്റസിന്റെ കുറിച്ചും ബൊനൂച്ചി സംസാരിച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്. ” സിരി എ കിരീടം തിരികെ എത്തിക്കലാണ് ഞങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്ന്.അത്പോലെ തന്നെ യുവന്റസിന് വേണ്ടി കളിക്കുമ്പോൾ പ്രധാനപ്പെട്ട ലക്ഷ്യം എന്നുള്ളത് ചാമ്പ്യൻസ് ലീഗ് തന്നെയാണ്.അതിന് വേണ്ടി എല്ലാ രൂപത്തിലും പോരാടും.വ്യക്തിപരമായി യൂറോ കപ്പിലെ അതേ ഫോമിൽ തന്നെ ഇവിടെയും തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.ഇവിടെയും എനിക്കൊരു മേജർ റോളിൽ കളിക്കണം ” ബൊനൂച്ചി പറഞ്ഞു.ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *