ഞാൻ തന്നെയാണ് ഇപ്പോഴും ദൈവം, അത് ഞാൻ കളിക്കളത്തിൽ കാണിച്ചു തരാം :സ്ലാറ്റൻ പറയുന്നു.

യൂറോപ്പിലെ ഒട്ടേറെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇപ്പോൾ ഇറ്റാലിയൻ ക്ലബ്ബായ എസി മിലാന്റെ താരമാണ്. കഴിഞ്ഞ സീസണിൽ മോശമല്ലാത്ത പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പക്ഷേ ഈ സീസണിൽ കാര്യങ്ങൾ ബുദ്ധിമുട്ടേറിയതാണ്. എന്തെന്നാൽ ഈ 41കാരനായ താരത്തിന് പരിക്കു മൂലം ഒരൊറ്റ മത്സരം പോലും ഈ സീസണിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല.

താരം കളിക്കളത്തിലേക്ക് മടങ്ങി എത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഉള്ളത്. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒട്ടേറെ കാര്യങ്ങൾ ഇപ്പോൾ സ്ലാറ്റൻ സംസാരിച്ചിട്ടുണ്ട്. താൻ തന്നെയാണ് ഇപ്പോഴും ദൈവം എന്നാണ് സ്ലാറ്റൻ ഒരിക്കൽ കൂടി പറഞ്ഞിട്ടുള്ളത്. സ്വയം ദൈവം എന്ന് വിശേഷിപ്പിക്കുന്ന ഒരു വ്യക്തിയാണ് സ്ലാറ്റൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“വിമർശനങ്ങൾ സ്വാഭാവികമാണ്.അവർ നിങ്ങളെ വിമർശിച്ചിട്ടില്ലെങ്കിൽ നിങ്ങൾ ഇപ്പോൾ ടോപ്പ് ലെവലിൽ അല്ല എന്നുള്ളതാണ് അർത്ഥം.25 വർഷമായി ഞാൻ വിമർശനങ്ങൾ കേൾക്കുന്നു.അതിനർത്ഥം ഞാൻ 25 വർഷമായി നമ്പർ വൺ ആണ് എന്നുള്ളതാണ്.തീർച്ചയായും ഇപ്പോഴും ഞാൻ തന്നെയാണ് ദൈവം.അതിലൊന്നും യാതൊരുവിധ മാറ്റങ്ങളും സംഭവിച്ചിട്ടില്ല”

” ചാരിറ്റിക്ക് വേണ്ടി കളത്തിലേക്ക് ഇറങ്ങാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ കളത്തിലേക്ക് ഇറങ്ങുകയാണെങ്കിൽ അത് നല്ല റിസൾട്ടിന് വേണ്ടി മാത്രമായിരിക്കും. എന്റെ കരിയറിൽ ഇതുവരെ ഞാൻ അത് തന്നെയാണ് ചെയ്തിട്ടുള്ളത്. അല്ല എന്നുണ്ടെങ്കിൽ ഞാൻ വീട്ടിൽ ഇരുന്നുകൊണ്ട് എന്റെ കുട്ടികളോടൊപ്പം കളിക്കുമായിരുന്നു. എനിക്ക് 41 വയസ്സായെങ്കിലും ഒരുപാട് ചരിത്രങ്ങൾ ഇനിയും കുറിക്കാനുണ്ട്. കാരണം എന്റെ ക്വാളിറ്റി എങ്ങോട്ടും പോയിട്ടില്ല.ഞാനെന്ന ദൈവത്തിൽ വിശ്വാസമില്ലാത്തവരോട് എനിക്ക് പറയാനുള്ളത്,വാക്കുകൾ കൊണ്ടല്ല,മറിച്ച് കളിക്കളത്തിലാണ് ഞാനത് തെളിയിച്ചു കാണിക്കുക ” സ്ലാറ്റൻ പറഞ്ഞു.

നിലവിൽ എസി മിലാൻ ഒരു മോശം സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച എട്ടുമത്സരങ്ങളിൽ കേവലം ഒന്നിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!