ശ്വാസമെടുക്കാൻ പോലും ബുദ്ദിമുട്ടി, അനുഭവങ്ങൾ പങ്കുവെച്ച് ദിബാല
ഫുട്ബോൾ ലോകത്ത് കോവിഡ് പിടിപ്പെട്ട പ്രധാനതാരങ്ങളിലൊരാളായിരുന്നു യുവന്റസിന്റെ അർജന്റൈൻ താരം പൌലോ ദിബാല. താരത്തിന് കോവിഡ് സ്ഥിരീകരിച്ചത് ഫുട്ബോൾ ലോകത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തനിക്കും കാമുകിക്കും കുഴപ്പങ്ങളൊന്നുമില്ലെന്നും ഞങ്ങൾ സുഖമായിരിക്കുന്നുവെന്നും ദിബാല അറിയിച്ചിരുന്നു. എന്നാൽ രോഗലക്ഷണങ്ങൾ മൂർച്ഛിച്ച സമയത്ത് താൻ അനുഭവിച്ച ബുദ്ദിമുട്ടുകൾ പങ്കുവെച്ചിരിക്കുകയാണ് താരം. തനിക്ക് ശ്വാസമെടുക്കാൻ പോലും വലിയ തോതിൽ ബുദ്ദിമുട്ട് അനുഭവപ്പെട്ടു എന്നാണ് ദിബാല പറഞ്ഞത്.
Paulo Dybala on his recovery from the coronavirus pic.twitter.com/FrAvocEYVr
— B/R Football (@brfootball) March 27, 2020
” എന്നിൽ രോഗലക്ഷണങ്ങൾ കൂടുതലായി കണ്ട ഒരു സമയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല. എനിക്കിപ്പോൾ നടക്കാൻ സാധിക്കുന്നുണ്ട്. പരിശീലനം ചെറിയ തോതിൽ നടത്താൻ ശ്രമിക്കുന്നുണ്ട്. ഒരവസരത്തിൽ ശ്വാസമെടുക്കാൻ എനിക്ക് നല്ല ബുദ്ദിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒരു അഞ്ച് മിനുട്ട് പോലും ഒരു പ്രവർത്തി ചെയ്യാൻ കഴിയാത്ത വിധം ഞാൻ തളർന്നിരുന്നു. എന്നാലിപ്പോൾ ഞാനും ഓറിയാനയും സുഖമായിരിക്കുന്നു ” യുവന്റസിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിനോട് പറഞ്ഞു.