യുവന്റസ് താരത്തിന് കൊറോണ സ്ഥിരീകരിച്ചു

യുവന്റസ് പ്രതിരോധനിര താരം ഡാനിയൽ റുഗാനിക്ക് കൊറോണ സ്ഥിതീകരിച്ചു. ഇന്നലെ വൈകീട്ട് പുറത്തുവിട്ട പ്രസ്താവനയിലാണ് താരത്തിന് കൊറോണഉണ്ടെന്ന് അധികൃതർ അറിയിച്ചത്. താരത്തിന്റെ പരിശോധനഫലം പോസിറ്റീവ് ആവുകയായിരുന്നു. കൊറോണ സ്ഥിതീകരിക്കുന്ന ആദ്യത്തെ സിരി എ താരമാണ് റുഗാനി.

താരത്തിന് ചികിത്സകൾ തുടങ്ങിയതായി യുവന്റസ് അറിയിച്ചു. താരവുമായി ബന്ധപ്പെട്ട എല്ലാവരെയും പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ യുവന്റസ് ടീമും സ്റ്റാഫുകളും പരിശോധനക്ക് വിധേയമാകേണ്ടി വന്നേക്കും. കഴിഞ്ഞ ദിവസം നടന്ന ഇന്റർമിലാനുമായിട്ടുള മത്സരത്തിൽ താരം ടീമിനോടൊപ്പമുണ്ടായിരുന്നു. ഇതിനാൽ തന്നെ ടീം ഒന്നടങ്കം ഐസൊലേഷനിൽ കഴിയേണ്ടി വരും. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവർ ഐസൊലേഷന് വിധേയമാകേണ്ടി വന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *