ലക്ഷ്യം സിരി എ കിരീടമല്ല,ക്രിസ്റ്റ്യാനോ തിരിച്ചെത്തുമോ? പിർലോ പറയുന്നു!

കഴിഞ്ഞ സിരി എ മത്സരത്തിൽ അറ്റലാന്റയോട് പരാജയപ്പെടാനായിരുന്നു കരുത്തരായ യുവന്റസിന്റെ വിധി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അറ്റലാന്റ യുവന്റസിനെ കീഴടക്കിയത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം യുവന്റസിന് ഈ മത്സരത്തിൽ തിരിച്ചടിയാവുകയും ചെയ്തു. പരിക്ക് മൂലമായിരുന്നു റൊണാൾഡോക്ക് പുറത്തിരിക്കേണ്ടി വന്നത്. എന്നാൽ അടുത്ത പാർമക്കെതിരെയുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെയെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് പിർലോ.കൂടാതെ ഇപ്പോഴത്തെ ലക്ഷ്യം സിരി എയിൽ ടോപ് ഫോറിൽ ഫിനിഷ് ചെയ്യുക എന്നുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യുവന്റസ് പരിശീലകൻ.ഇന്ന് രാത്രി ഇന്ത്യൻ സമയം 12: 15 ന് സ്വന്തം മൈതാനത്ത് വെച്ചാണ് യുവന്റസ് പാർമയെ നേരിടുക.

” അറ്റലാന്റക്കെതിരെയുള്ള മത്സരം അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. പക്ഷെ ടീം ഇപ്പോൾ കൂടുതൽ ഊർജ്ജം കൈവരിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ ചില മാറ്റങ്ങൾ വരുത്താൻ ഞാൻ ആലോചിക്കുന്നുണ്ട്. കൂടുതൽ മാറ്റങ്ങൾ ഒന്നും ഉണ്ടാവില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങിയെത്തും.ഡിബാല ഈ മത്സരത്തിലും കളിക്കും. അറ്റലാന്റക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്. അദ്ദേഹത്തിന് ഫോം വീണ്ടെടുക്കാൻ ഇനിയും അവസരങ്ങൾ ആവിശ്യമുണ്ട്.കിയേസക്ക് മസിൽ പ്രശ്നങ്ങളുണ്ട്.അദ്ദേഹത്തിന്റെ കാര്യത്തിൽ മത്സരത്തിന് മുന്നേ തീരുമാനം എടുക്കും.അൽവാരോ മൊറാറ്റക്ക് ചെറിയ പ്രശ്നങ്ങളുണ്ട്. അതേസമയം ആർതറിന് അവസരം നൽകും. അദ്ദേഹം കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.കുലുസെവ്സ്ക്കി ആദ്യഇലവനിൽ തന്നെ ഇടം നേടും. അദ്ദേഹം നല്ല രീതിയിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ടോപ് ഫോറിൽ ഫിനിഷ് ചെയ്യണം, കൂടാതെ ഇറ്റാലിയൻ കപ്പ്‌ നേടുകയും ചെയ്യണം. ഇതാണ് ഇപ്പോഴത്തെ ലക്ഷ്യം ” പിർലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!