ബ്രേക്കിംഗ് :യുവന്റസ് പരിശീലകൻ സാറി പുറത്ത്!

ഇറ്റാലിയൻ കരുത്തരായ യുവന്റസിന്റെ പരിശീലകൻ മൗറിസിയോ സാറിയെ യുവന്റസ് പുറത്താക്കി. യുവന്റസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് യുവന്റസ് ഔദ്യോഗികസ്ഥിരീകരണം നൽകിയത്. ഇന്നലത്തെ മത്സരത്തോട് കൂടി യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു. ഇതാണ് പെട്ടന്ന് തന്നെ അദ്ദേഹത്തെ പുറത്താക്കാൻ കാരണം. സിരി എ കിരീടം നേടിയതൊഴിച്ചാൽ കാര്യമായി ഒന്നും തന്നെ സാറിക്ക് യുവന്റസിന് നൽകാൻ കഴിഞ്ഞിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ക്ലബ്‌ അദ്ദേഹത്തെ പുറത്താക്കിയത്. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹം ക്ലബിന്റെ പരിശീലകനായി ചുമതലയേറ്റത്.

ഇന്നലെ യുസിഎൽ പ്രീക്വാർട്ടർ പോരാട്ടത്തിൽ യുവന്റസ് വിജയിച്ചിരുന്നുവെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായിരുന്നു. കൂടാതെ സിരി എ കിരീടം നേടിയത് കേവലം ഒരു പോയിന്റിന്റെ ലീഡിൽ മാത്രമായിരുന്നു. സാറിക്ക് കീഴിൽ അവസാനരണ്ട് ലീഗ് മത്സരങ്ങളും യുവന്റസ് പരാജയപ്പെടുകയായിരുന്നു. കൂടാതെ കോപ ഇറ്റാലിയ, ഇറ്റാലിയൻ സൂപ്പർ കപ്പ് എന്നിവയൊന്നും തന്നെ നേടാൻ യുവന്റസിന് സാധിച്ചിരുന്നില്ല. ഇതൊക്കെയാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള കാരണങ്ങൾ. പകരം ആര് എത്തും എന്ന് വ്യക്തമല്ല. മുൻ ടോട്ടൻഹാം പരിശീലകൻ പോച്ചെട്ടിനോ, നിലവിലെ ലാസിയോ പരിശീലകൻ സിമോൺ ഇൻസാഗി എന്നിവരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റൂമറുകൾ.

Leave a Reply

Your email address will not be published. Required fields are marked *