നിങ്ങൾക്ക് നിങ്ങളുടെ നാവ് വിഴുങ്ങേണ്ടിവരും: ഇന്റർ താരത്തിന്റെ വീടിനു മുന്നിൽ AC മിലാൻ ആരാധകരുടെ ഭീഷണി.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന സെമിഫൈനലിന്റെ രണ്ട് പാദങ്ങളിലും AC മിലാനെ പരാജയപ്പെടുത്താൻ ഇന്റർ മിലാന് സാധിച്ചിരുന്നു. ആദ്യപാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്റർ മിലാൻ വിജയിച്ചിരുന്നത്. രണ്ടാം പാദത്തിലും വിജയം നേടിയതോടുകൂടി ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പ്രവേശനം സാധ്യമാക്കാൻ ഇന്ററിന് കഴിഞ്ഞിരുന്നു.

ഇന്റർ മിലാൻ ആരാധകരും AC മിലാൻ ആരാധകരും ചില ചാന്റുകളുടെ കാര്യത്തിൽ പൊതുവായ ധാരണയിൽ എത്തിയിട്ടുണ്ട്. അതായത് ചില ചാന്റുകൾ പാടുന്നത് വിലക്കിയിട്ടുണ്ട്. അങ്ങനെ വിലക്കപ്പെട്ട ഒരു ചാന്റ് ഈ വിജയാഘോഷങ്ങൾക്കിടെ ഇന്റർ മിലാൻ സൂപ്പർതാരമായ ഫെഡറിക്കോ ഡിമാർക്കോ പാടിയിരുന്നു. മൈക്രോഫോണിലൂടെയായിരുന്നു അദ്ദേഹം AC മിലാനെതിരെ ഈ ചാന്റ് നടത്തിയിരുന്നത്.

എന്നാൽ മിലാൻ ആരാധകരെ ഇത് ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.അവർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ഒരു ബാനർ സ്ഥാപിക്കുകയും ചെയ്തു. ഒരു ഭീഷണിയായിരുന്നു അതിൽ ഉണ്ടായിരുന്നത്.”ഡിമാർക്കോ,കളിക്കളത്തിൽ ശ്രദ്ധിക്കൂ.. അല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ നാവ് തന്നെ വിഴുങ്ങേണ്ടി വരും, അത് ഞങ്ങൾ ചെയ്യിപ്പിക്കും ” ഇതായിരുന്നു എസി മിലാൻ ആരാധകരുടെ ഭീഷണി.

ഇതിന് പിന്നാലെ ഈ ഇന്റർ താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ മത്സരത്തിനുശേഷം ഞാൻ ചിന്തിക്കാതെ ചില പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ആ കാര്യത്തിൽ ഞാൻ എല്ലാ മിലാൻ ആരാധകരോടും ക്ഷമ ചോദിക്കുകയാണ് ” ഇതായിരുന്നു ഡി മാർക്കോ എഴുതിയിരുന്നത്.

ഏതായാലും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർമിലാനും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. സമീപകാലത്ത് തന്നെ പലവട്ടം ഇന്റർമിലാനോട് പരാജയപ്പെടേണ്ടി വന്ന ടീമാണ് AC മിലാൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!