അർജന്റൈൻ താരത്തെ യുവന്റസിന് നൽകി മുൻ താരത്തെ എത്തിക്കാൻ പിഎസ്ജി!

പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ മൗറോ ഇകാർഡി ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. സൂപ്പർ താരം കിലിയൻ എംബപ്പേയുള്ളത് കൊണ്ട് ഇകാർഡിക്ക് വേണ്ടത്ര അവസരങ്ങൾ പിഎസ്‌ജിയിൽ ലഭിക്കാറില്ല. കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ ഇതുവരെ ഇകാർഡിക്ക് സാധിച്ചിട്ടുമില്ല. അത്കൊണ്ട് തന്നെ പിഎസ്ജിയും താരത്തെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ്.

ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് മൗറോ ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അൽവാരോ മൊറാറ്റ ടീം വിടാനുള്ള ഒരുക്കത്തിലാണ്. അത്കൊണ്ട് തന്നെ ആ സ്ഥാനത്തേക്കാണ് യുവന്റസ് ഇകാർഡിയെ പരിഗണിക്കുന്നത്. എന്നാൽ യുവന്റസുമായി ഒരു സ്വേപ് ഡീൽ നടത്താനാണ് നിലവിൽ പിഎസ്ജിയുടെ നീക്കം.

അതായത് യുവന്റസിന്റെ സ്ട്രൈക്കറായ മോയ്സെ കീനിനെയാണ് ഇപ്പോൾ പിഎസ്ജിക്കാവിശ്യം. താരമിപ്പോൾ എവെർട്ടണിൽ നിന്നും ലോണടിസ്ഥാനത്തിലാണ് യുവന്റസിൽ കളിക്കുന്നത്. താരത്തിന് പകരമായി ഇക്കാർഡിയെ ലോണിലോ സ്ഥിരമായോ നൽകാൻ പിഎസ്ജി തയ്യാറാണ്.

കഴിഞ്ഞ സീസണിൽ ലോണിൽ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മോയ്സെ കീൻ. കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതേസമയം 2019-ൽ ഇന്റർ മിലാനിൽ നിന്നായിരുന്നു ഇകാർഡി പിഎസ്ജിയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!