ദിബാലക്ക് കൊറോണ, പ്രാർത്ഥനയോടെ ഫുട്ബോൾ ലോകം

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരം പൌലോ ദിബാലക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ താരം ട്വിറ്ററിൽ കുറിച്ച വരികളിലാണ് തനിക്കും കാമുകിയായ ഓറിയാനക്കും കൊറോണ പരിശോധനഫലം പോസിറ്റീവ് ആയ കാര്യം ലോകത്തെ അറിയിച്ചത്. കൊറോണ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് ദിബാല. ഇതിന് മുൻപ് ഡാനിയേല റുഗാനികും ബ്ലൈസ് മറ്റിയൂഡിക്കും പോസിറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു.

” എന്റെയും കാമുകി ഓറിയാനയുടെയും കോവിഡ് 19 പരിശോധനഫലം പോസിറ്റീവ് ആയത് എല്ലാവരെയും അറിയിക്കുന്നു. ഭാഗ്യവശാൽ ഞങ്ങൾ സുഖമായിരിക്കുന്നു. നിങ്ങളുടെ സന്ദേശങ്ങൾക്ക് നന്ദി അറിയിക്കുന്നു ” ഇതായിരുന്നു ദിബാലയുടെ വാക്കുകൾ. മുൻപ് ദിബാലക്ക് കൊറോണ എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് വ്യാജമാണ് എന്നറിയിച്ചു കൊണ്ട് അന്ന് ദിബാല തന്നെ രംഗത്ത് വന്നിരുന്നു. ഏതായാലും താരത്തിന് വേണ്ടി ഫുട്ബോൾ ലോകം ഒന്നടങ്കം പ്രാർത്ഥനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *