ഞങ്ങൾ സുഖമായിരിക്കുന്നു : ഫുട്ബോൾ ലോകത്തിന് ആശ്വാസമായി ദിബാലയുടെ സന്ദേശം

കൊറോണ ഭീതിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്ന സന്ദർഭത്തിൽ ഫുട്ബോൾ ലോകത്തെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു യുവന്റസ് സൂപ്പർ താരം പൌലോ ദിബാലക്ക് കൊറോണ സ്ഥിരീകരിച്ചത്. ആദ്യം കുറേ വ്യാജവാർത്തകൾ പരന്നപ്പോൾ താരം നിഷേധിച്ചിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനഫലങ്ങൾ പോസിറ്റീവ് ആയപ്പോൾ താരം തന്നെ ഫുട്ബോൾ ലോകത്തെ അറിയിക്കുകയായിരുന്നു. എന്നാലിപ്പോൾ തങ്ങൾക്ക് കുഴപ്പമില്ലെന്നും തങ്ങൾ സുഖമായിരിക്കുന്നു എന്നും ദിബാല അറിയിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ്‌ വഴിയാണ് തനിക്കും കാമുകിക്കും കുഴപ്പമൊന്നുമില്ലെന്ന് അദ്ദേഹം അറിയിച്ചത്.

View this post on Instagram

Estamos bien 👌🏽😌

A post shared by Paulo Dybala (@paulodybala) on

ഞങ്ങൾ സുഖമായിരിക്കുന്നു എന്ന ക്യാപ്ഷനും വെച്ച് തന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദിബാല. യുവന്റസിന്റെ മറ്റു താരങ്ങളായ റുഗാനി, മറ്റിയൂഡി എന്നിവർക്കും കൊറോണ സ്ഥിരീകരിച്ചു. ഇവർ എല്ലാവരും തന്നെ വീടുകളിൽ ഐസൊലേഷനിൽ ആണ്. ഇറ്റലിയിൽ കൊറോണ സ്ഥിരീകരിച്ച ആദ്യക്ലബ്‌ ആയിരുന്നു യുവന്റസ്. കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!