ക്രിസ്റ്റ്യാനോയെയും കൂട്ടരെയും പിടിച്ചുകെട്ടിയത് ഗോൾകീപ്പർ, പ്ലയെർ റേറ്റിംഗ് അറിയാം

സിരി എയിലെ തുടർച്ചയായ ഒൻപതാം തവണത്തെയും ചാമ്പ്യൻമാർ എന്ന ആലസ്യത്തിൽ കളത്തിലിറങ്ങിയ യുവന്റസിനേറ്റ പ്രഹരമായിരുന്നു ഇന്നലത്തെ നാണം കെട്ട തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ക്രിസ്റ്റ്യാനോയും കൂട്ടരും കാഗ്ലിയാരിയോട് നാണംകെട്ടത്. ഒന്ന് പൊരുതാൻ പോലുമാവാതെ ആദ്യപകുതിയിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങി യുവന്റസ് തോൽവി സമ്മതിക്കുകയായിരുന്നു. ക്രിസ്റ്റ്യാനോയും ഹിഗ്വയ്‌നുമടങ്ങുന്ന ലോകോത്തരതാരനിര ഉണ്ടായിട്ടും ഒരു ഗോൾ പോലും നേടാൻ യുവന്റസിന് കഴിഞ്ഞില്ല. ഇതിന് പ്രധാനകാരണം കാഗ്ലിയാരിയുടെ ഗോൾകീപ്പർ ക്രാഗ്നോ ആയിരുന്നു. താരത്തിന്റെ മിന്നും പ്രകടനം യുവന്റസിനെ ഗോൾനേടുന്നതിൽ നിന്നും തടഞ്ഞു നിർത്തി. അത്കൊണ്ട് തന്നെ ഗോൾ നേടിയവരെക്കാൾ ഗോൾ തടഞ്ഞവനാണ് ഇന്നലെ ഏറ്റവും കൂടുതൽ റേറ്റിംഗ്. 8.7 ആണ് ഗോൾകീപ്പർ ക്രാഗ്നോക്ക് ഹൂസ്‌കോർഡ് ഡോട്ട് കോം നൽകിയ റേറ്റിംഗ്. അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തീർത്തും നിറംമങ്ങി. ഹിഗ്വയ്‌നും ബെർണാഡ്ഷിക്കും ലഭിച്ച റേറ്റിംഗ് പോലും ക്രിസ്റ്റ്യാനോക്ക് ലഭിച്ചില്ല. 6.7 ആണ് റൊണാൾഡോക്ക് ഇന്നലെ ലഭിച്ച റേറ്റിംഗ്. കാഗ്ലിയാരിക്ക് 7.08 റേറ്റിംഗ് ലഭിച്ചപ്പോൾ യുവന്റസിന് ലഭിച്ചത് 6.48 മാത്രമാണ്. ഇന്നലത്തെ മത്സരത്തിലെ യുവന്റസ് താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.

യുവന്റസ് : 6.48
ക്രിസ്റ്റ്യാനോ : 6.7
ഹിഗ്വയ്‌ൻ : 7.1
ബെർണാഡ്ഷി : 7.2
മുറാറ്റോർ : 6.2
പ്യാനിക്ക് : 6.3
ബെന്റാൻക്കർ : 7.1
സാൻഡ്രോ : 6.2
ബൊനൂച്ചി : 6.4
റുഗാനി : 6.7
ക്വഡ്രാഡോ : 6.7
ബുഫൺ : 6.0
ഒലിവേരി : 6.1 -സബ്
സാനിമച്ചിയ : 6.2-സബ്
മറ്റിയൂഡി : 6.0-സബ്
പീറ്റേഴ്സ് : 6.1-സബ്

Leave a Reply

Your email address will not be published. Required fields are marked *