സ്‌ക്വാഡിൽ സന്തോഷമുള്ളയാൾ പോച്ചെട്ടിനോ മാത്രമായിരിക്കും : മൊറീഞ്ഞോ!

ഈ സീസണിലായിരുന്നു ഹോസെ മൊറീഞ്ഞോ റോമയുടെ പരിശീലകനായി ചുമതലയേറ്റത്.തുടർന്ന് സിരി എയിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം നേടാനും റോമക്ക്‌ സാധിച്ചിരുന്നു.ഈ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഈയൊരു ട്രാൻസ്ഫർ വിൻഡോയെ കുറിച്ചും സ്‌ക്വാഡിനെ കുറിച്ചും അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. വളരെ തമാശരൂപേണയായിരുന്നു മൊറീഞ്ഞോ മറുപടി പറഞ്ഞത്.തന്റെ സ്‌ക്വാഡിൽ പൂർണ്ണമായും സന്തോഷമുള്ളയാൾ ഒരേയൊരു പരിശീലകൻ ചിലപ്പോൾ പോച്ചെട്ടിനോയായിരിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ സ്കൈ സ്‌പോർട് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

https://twitter.com/footballitalia/status/1430540879119405063?t=dtOWQk5xRXxzlEJYcOoImg&s=19

” ഈ ട്രാൻസ്ഫർ മാർക്കറ്റിൽ എന്ത് വേണമെങ്കിലും സംഭവിക്കാം.അതായത് താരങ്ങൾ വരികയോ പോവുകയോ ചെയ്യാം.ഇനി ഈ സമയത്ത് താരങ്ങൾ ക്ലബ് വിടാനാണ് സാധ്യത കാണുന്നത്.തന്റെ സ്‌ക്വാഡിൽ പൂർണ്ണമായും സന്തോഷമുള്ള പരിശീലകൻ ആരാണ് എന്നറിയാമോ? ഒരു പക്ഷേ അത് പോച്ചെട്ടിനോയായിരിക്കും. ചിലപ്പോൾ ആരുമുണ്ടാവില്ല ” ഇതാണ് തമാശ രൂപേണ മൊറീഞ്ഞോ പറഞ്ഞത്.

ഈ സീസണിൽ ഒരുപിടി വമ്പൻതാരങ്ങളെ പിഎസ്ജി സ്വന്തമാക്കിയിരുന്നു. അത്കൊണ്ട് തന്നെ നിലവിൽ ഏറ്റവും ശക്തമായ സ്‌ക്വാഡ് പിഎസ്ജി പക്കലിലാണുള്ളത്. മെസ്സി, നെയ്മർ, എംബപ്പേ, റാമോസ് എന്നിവരടങ്ങുന്ന താരനിര നിലവിൽ പിഎസ്ജി സ്‌ക്വാഡിൽ ഉണ്ട്. അത്കൊണ്ട് തന്നെ പോച്ചെട്ടിനോ സ്‌ക്വാഡിൽ സന്തോഷവാനായിരിക്കും എന്നാണ് മൊറീഞ്ഞോയുടെ കണ്ടെത്തൽ. എന്തൊക്കെയായാലും നിലവിൽ ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്ന പരിശീലകരിൽ ഒരാളാണ് പോച്ചെട്ടിനോ എന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!