ഒഫീഷ്യൽ:സിരി എ ജൂൺ ഇരുപതിന് തിരിച്ചെത്തും

കൊറോണ പ്രതിസന്ധി മൂലം കഴിഞ്ഞ മാർച്ച്‌ മാസം മുതൽ മുടങ്ങി കിടക്കുന്ന സിരി പുനരാരംഭിക്കാനുള്ള ഔദ്യോഗികതിയ്യതി നിശ്ചയിച്ചു. ജൂൺ ഇരുപത് മുതലാണ് സിരി എയിൽ പന്തുരുണ്ടു തുടങ്ങുക. ഇറ്റാലിയൻ സ്പോർട്സ് മിനിസ്റ്ററായ വിൻസെൻസോ സ്പഡഫോറയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറ്റാലിയൻ പ്രൈം മിനിസ്റ്റർ ഗിസപ്പെ കോന്റെയും ഇദ്ദേഹവും നടത്തിയ ചർച്ചയിലാണ് തിയ്യതി നിശ്ചയിച്ചത്. ജൂൺ പതിമൂന്നിന് തുടങ്ങുമെന്ന് ആദ്യംറിപ്പോർട്ടുകൾ വന്നെങ്കിലും ജൂൺ പതിമൂന്നിന് കോപ്പ ഇറ്റാലിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ജൂൺ പതിമൂന്നു മുതൽ കോപ്പ ഇറ്റാലിയയിലെ സെമി ഫൈനൽ മത്സരങ്ങൾക്ക് തുടക്കമാവും. രണ്ടാം പാദസെമിയാണ് ഇനി നടക്കാനുള്ളത്. ആദ്യപാദത്തിൽ യുവന്റസ് vs എസി മിലാൻ മത്സരം 1-1 ന് സമനിലയിൽ കലാശിച്ചിരുന്നു. മറ്റൊരു സെമിയിൽ നാപോളി ഒരു ഗോളിന് ഇന്ററിനെ പരാജയപ്പെടുത്തിയിരുന്നു. അത്കൊണ്ട് തന്നെ മികച്ച രണ്ടാം പാദമത്സരങ്ങൾ ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ജൂൺ ഇരുപതിന് മുൻപായി കോപ്പ ഇറ്റാലിയ അവസാനിപ്പിക്കും. പിന്നീട് തുടർച്ചയായി സിരി എ നടത്താനാണ് തീരുമാനം. ഇനി പന്ത്രണ്ട് മത്സരങ്ങളാണ് ലീഗിൽ ഓരോ ടീമിനും ബാക്കിയുള്ളത്. കേവലം ഒരു പോയിന്റിന് മാത്രമാണ് യുവന്റസ് ലാസിയോക്ക് മുന്നിൽ നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *