ഐസൊലേഷൻ തെറ്റിച്ചു, ദിബാലയുടെ സഹോദരനെതിരെ പോലീസ് അന്വേഷണം

അർജന്റൈൻ സൂപ്പർ താരം പൌലോ ദിബാലയുടെ സഹോദരൻ ഗുസ്താവോക്കെതിരെ അന്വേഷണം. സെൽഫ് ഐസോലേഷൻ തെറ്റിച്ചു എന്ന കാരണത്താലാണ് അർജന്റീന പോലീസ് ദിബാലയുടെ സഹോദരനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഗുസ്താവോക്കും കാമുകിക്കും അമ്മക്കും ട്യൂറിനിൽ മടങ്ങിയ സമയത്ത് ക്വാറന്റൈനിന് വിധേയമാകാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇവർ കോർഡോബയിൽ എത്തി രണ്ട് ദിവസത്തിനകം സെൽഫ് ഐസൊലേഷൻ തെറ്റിക്കുകയായിരുന്നു. ഇക്കാരണത്താലാണ് ഇദ്ദേഹത്തിന് അന്വേഷണം നേരിടേണ്ടി വരുന്നത്.

അർജന്റീന പോലീസ് ഇതിനെ ഗൗരവത്തോടെയാണ് നോക്കികാണുന്നത്. പ്രത്യേകിച്ച് ദിബാലക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ നിർബന്ധമായും ഐസൊലേഷൻ പാലിക്കേണ്ട സമയത്താണ് അദ്ദേഹം അത് ലംഘിച്ചത്. മാർച്ച്‌ ഒൻപത് മുതൽ നിർബന്ധിത ലോക്ക്ഡൌൺ ആണ് അർജന്റീനയിൽ. മാർച്ച്‌ 31 വരെയാണ് അർജന്റീനയിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. അർജന്റൈൻ പീനൽ കോഡ് അനുസരിച്ച് ഗുസ്താവോക്കെതിരെ കുറ്റം തെളിഞ്ഞാൽ ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. അതേസമയം താനും സഹോദരിയും സുഖമായിരിക്കുന്നു എന്ന് ദിബാല കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *