എംവിപി സ്വീകരിച്ചതിന് പിന്നാലെ പെനാൽറ്റി പാഴാക്കി, ഒടുവിൽ പ്രായശ്ചിത്തം ചെയ്ത് സ്ലാട്ടൻ !

കഴിഞ്ഞ ഒക്ടോബർ മാസത്തെ ഏറ്റവും മികച്ച സിരി എതാരത്തിനുള്ള എംവിപി പുരസ്‌കാരം ഇന്നലത്തെ മത്സരത്തിന് മുന്നോടിയായിരുന്നു ഇബ്രാഹിമോവിച്ച് സ്വീകരിച്ചിരുന്നത്. ഒക്ടോബറിൽ അഞ്ച് ഗോളും ഒരു അസിസ്റ്റുമാരുന്നു ഈ മുപ്പത്തിയൊമ്പതുകാരൻ നേടിയിരുന്നത്. ഇന്റർ മിലാൻ, റോമ എന്നിവർക്കെതിരെ ഇരട്ടഗോളുകൾ നേടിയ സ്ലാട്ടൻ ഉഡിനസിനെതിരെ ഒരു ഗോളും ഒരു അസിസ്റ്റും കഴിഞ്ഞ മാസം സ്വന്തമാക്കുകയായിരുന്നു. എന്നാൽ പുരസ്‌കാരം സ്വീകരിച്ചിറങ്ങിയ സ്ലാട്ടന് ഇന്നലെ അത്ര നല്ല സമയമായിരുന്നില്ല. ഇരുപത് മിനുട്ട് പിന്നിടുമ്പോഴേക്കും രണ്ട് ഗോളുകളായിരുന്നു എസി മിലാൻ വഴങ്ങിയിരുന്നത്.ഹെല്ലസ് വെറോണയായിരുന്നു മിലാന്റെ എതിരാളികൾ.

എന്നാൽ ഇരുപത്തിയേഴാം മിനിറ്റിൽ മാഗ്നനിയുടെ സെൽഫ് ഗോൾ വെറോണയുടെ ലീഡ് കുറച്ചു. 65-ആം മിനുട്ടിലാണ് മിലാന് സമനില നേടാനുള്ള അവസരം ലഭിക്കുന്നത്. ടീമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി സൂപ്പർ താരം ഇബ്രാഹിമോവിച്ച് പാഴാക്കുകയായിരുന്നു. ഇതോടെ മിലാൻ തോൽവി മുന്നിൽ കണ്ടു. തൊണ്ണൂറാം മിനിറ്റിൽ കലാബ്രിയ ഗോൾ നേടിയെങ്കിലും അത് അനുവദിക്കപ്പെട്ടില്ല. അങ്ങനെ മിലാൻ തോൽവി കണ്ടുകൊണ്ടിരിക്കെയാണ് സ്ലാട്ടൻ പ്രായശ്ചിത്തം ചെയ്യുന്നത്. 93-ആം മിനുട്ടിൽ ബ്രാഹിം ഡയസിന്റെ അസിസ്റ്റിൽ നിന്നും ഇബ്രാഹിമോവിച്ച് തന്നെ ഗോൾ കണ്ടെത്തി മിലാന്റെ രക്ഷകനാവുകയായിരുന്നു. നിലവിൽ പോയിന്റ് ടേബിളിൽ മിലാൻ തന്നെയാണ് ഒന്നാം സ്ഥാനത്ത്‌.

Leave a Reply

Your email address will not be published. Required fields are marked *