PSG സൂപ്പർ താരത്തെ ചെൽസിയിലെത്തിക്കാൻ ടുഷെലിന്റെ ശ്രമം!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരങ്ങളിൽ ഒരാളാണ് മിലാൻ സ്ക്രിനിയർ. ഇന്റർ മിലാന്റെ പ്രതിരോധനിരതാരമായ സ്ക്രിനിയറുമായി പിഎസ്ജി പേഴ്സണൽ ടെംസ് ഒക്കെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി ക്ലബ്ബുമായി കരാറിലെത്തി താരത്തെ ഉടൻ തന്നെ സ്വന്തമാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ പിഎസ്ജിയുള്ളത്.

അതുകൊണ്ടുതന്നെ തങ്ങളുടെ ഫ്രഞ്ച് ഡിഫൻഡറായ പ്രിസണൽ കിമ്പമ്പയെ കൈവിടാൻ പിഎസ്ജി ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. താരത്തെ ഒഴിവാക്കുന്നതിനോട് പിഎസ്ജിയുടെ പുതിയ സ്പോർട്ടിംഗ് ഡയറക്ടറായ ലൂയിസ് കാമ്പോസിന് എതിർപ്പില്ല. താരം ഈയിടെ നടത്തിയ ചില പ്രസ്താവനകളോട് ക്ലബ്ബിന് തന്നെ അതൃപ്തിയുണ്ട്. മാത്രമല്ല അർഹിച്ച സാലറി ലഭിക്കുന്നില്ല എന്നുള്ള പരാതിയും നിലവിൽ കിമ്പമ്പക്കുണ്ട്.

ഏതായാലും ഈ സമ്മറിൽ അദ്ദേഹമിപ്പോൾ പിഎസ്ജി വിടാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ടുതന്നെ താരത്തെ സ്വന്തമാക്കാൻ വേണ്ടി ഇപ്പോൾ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി രംഗത്ത് വന്നിട്ടുണ്ട്. ചെൽസിയുടെ പരിശീലകനായ തോമസ് ടുഷെലിന് താല്പര്യമുള്ള താരം കൂടിയാണ് കിമ്പമ്പേ. മുമ്പ് പിഎസ്ജിയിൽ ടുഷെലിന് കീഴിൽ കിമ്പമ്പേ കളിച്ചിട്ടുണ്ട്. താരത്തിനു വേണ്ടി ഒരു ഒഫീഷ്യൽ ബിഡ് നൽകാൻ ടുഷേൽ ക്ലബ്ബിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ടീമിലെ പ്രതിരോധനിര താരങ്ങളായ ആൻഡ്രിയാസ് ക്രിസ്റ്റൻസൺ, അന്റോണിയോ റൂഡിഗർ എന്നിവരെ ചെൽസിക്ക് നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ സെന്റർ ബാക്കുമാരെ നിലവിൽ ചെൽസിക്ക് അത്യാവശ്യമാണ്. ആ സ്ഥാനത്തേക്കാണ് ഇപ്പോൾ ടുഷേൽ കിമ്പമ്പേയെ പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!