എനിക്ക് അദ്ദേഹത്തിന്റെ ലെവലിൽ എത്തണം : പിഎസ്ജി സൂപ്പർ താരത്തെ കുറിച്ച് പുതിയ താരമായ വീറ്റിഞ്ഞ പറയുന്നു!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി പോർച്ചുഗീസ് യുവ സൂപ്പർതാരമായ വീറ്റിഞ്ഞയെ സ്വന്തമാക്കിയത്. ഈ സമ്മറിലെ പിഎസ്ജിയുടെ ആദ്യത്തെ സൈനിങ്ങ് ആയിരുന്നു ഇത്. പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോയിൽ നിന്നാണ് താരം ഇപ്പോൾ പിഎസ്ജിയിൽ എത്തുന്നത്.

ഏതായാലും പിഎസ്ജിയുടെ സൂപ്പർ താരമായ കിലിയൻ എംബപ്പേയെ കുറിച്ച് വീറ്റിഞ്ഞ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതായത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എംബപ്പേയെന്നും അദ്ദേഹത്തിന്റെ ലെവലിൽ എത്തുകയാണ് തന്റെ ലക്ഷ്യമെന്നുമാണ് വീറ്റിഞ്ഞ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് കിലിയൻ എംബപ്പേ. അദ്ദേഹത്തിന്റെ ലെവലിൽ എനിക്ക് എത്തണം.അതാണ് എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിക്കുന്ന കാര്യം. അത് ചെയ്യാൻ വേണ്ടി ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിലാണ് ഞാനിപ്പോൾ എത്തിയിരിക്കുന്നത് ” ഇതാണ് വീറ്റിഞ്ഞ പറഞ്ഞിട്ടുള്ളത്.

പോർച്ചുഗീസ് ആരാധകർ വലിയ ഭാവി പ്രതീക്ഷിക്കുന്ന ഒരു താരമാണ് വീറ്റിഞ്ഞ. മുമ്പ് പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിന് വേണ്ടി വീറ്റിഞ്ഞ കളിച്ചിട്ടുണ്ട്. താരത്തിന് പിഎസ്ജിയിലും തിളങ്ങാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!