ഹാലന്റിനെതിരെയുള്ള വിമർശനങ്ങളും പരിഹാസങ്ങളും, രൂക്ഷമായി പ്രതികരിച്ച് പെപ്!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിനോട് ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ ഹാലന്റ് കളിച്ചിരുന്നുവെങ്കിലും ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.ബിഗ് മാച്ചുകളിൽ അപ്രത്യക്ഷനാകുന്ന താരം എന്ന ചീത്തപ്പേര് ഇതിനോടകം തന്നെ ഹാലന്റിന് ലഭിച്ചിട്ടുണ്ട്.കൂടാതെ റോയ് കീൻ,ഗാരി നെവിൽ തുടങ്ങിയ യുണൈറ്റഡ് ഇതിഹാസങ്ങൾ അദ്ദേഹത്തെ പരിഹസിച്ചിരുന്നു.

അതായത് ഇംഗ്ലണ്ടിലെ നാലാം ഡിവിഷനിൽ കളിക്കുന്ന താരത്തെ പോലെയായിരുന്നു ഹാലന്റ് എന്നാണ് റോയ് കീൻ പറഞ്ഞിരുന്നത്. ആദ്യമായി ഫുട്ബോൾ കളിക്കുന്നത് താരത്തെ പോലെയായിരുന്നു ഹാലന്റ് എന്നാണ് ഗാരി നെവിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കുമെതിരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരിക്കുകയാണ് സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“റോയ് കീൻ പറഞ്ഞതിനോട് എനിക്ക് ഒരിക്കലും യോജിക്കാനാവില്ല.അത് തീർത്തും അസംബന്ധമാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറാണ് ഹാലന്റ്. കഴിഞ്ഞ സീസണിൽ കിരീടം നേടാൻ ഞങ്ങളെ സഹായിച്ചത് അദ്ദേഹമാണ്. പത്രപ്രവർത്തകരിൽ നിന്നാണ് ഈ വിമർശനങ്ങൾ വരുന്നതെങ്കിൽ എനിക്ക് അത്ഭുതമില്ല.കാരണം അവർ കളിക്കളത്തിലേക്ക് ഇറങ്ങാത്തവരാണല്ലോ. പക്ഷേ മുൻ താരങ്ങളിൽ നിന്നും ഈ വിമർശനങ്ങൾ വരുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.മുൻ റഫറിമാർ ഇപ്പോഴത്തെ റഫറിമാരെ കുറ്റപ്പെടുത്തുന്നത് പോലെയാണത്. അവർ എല്ലാം പെട്ടെന്ന് മറക്കുന്നു “

“ഫുട്ബോളിന് വേണ്ടി അദ്ദേഹം ഉഴിഞ്ഞുവെക്കുന്ന ഈ ജീവിതം അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ റിക്കവറി അത്ഭുതപ്പെടുത്തുന്നതാണ്.ഒരു സ്പെഷ്യൽ ട്രീറ്റ്മെന്റ് ആവശ്യമുള്ള താരം കൂടിയാണ് ഹാലന്റ്.അദ്ദേഹത്തിന്റെ ബോഡി അങ്ങനെയാണ്.കഴിഞ്ഞാൽ മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. മികച്ച രൂപത്തിലാണ് ഞങ്ങൾ കളിച്ചത്. പക്ഷേ ഫൈനൽ തേടി ചില മിസ്സിങ്ങുകൾ ഞങ്ങൾക്കുണ്ടായിരുന്നു.ഹാലന്റ് നല്ല രീതിയിൽ തന്നെയാണ് കളിച്ചിട്ടുള്ളത് “ഇതാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കൂടുതൽ നേടിയ താരം ഹാലന്റ് തന്നെയാണ്. പക്ഷേ പ്രധാനപ്പെട്ട മത്സരങ്ങളിൽ പലപ്പോഴും അദ്ദേഹത്തിന് ഗോളടിക്കാനാകുന്നില്ല എന്നത് ആശങ്ക നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *