ഹാലന്റ് റെക്കോർഡിട്ടു,വിജയിച്ച് കയറി സിറ്റി.

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി ബ്രന്റ്ഫോർഡിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം ഹാലന്റിന്റെ ഗോളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ രക്ഷക്ക് എത്തിയിട്ടുള്ളത്.

മത്സരത്തിന്റെ 71ആം മിനിട്ടിലാണ് ഹാലന്റ് ഗോൾ കണ്ടെത്തിയത്.ഹൂലിയൻ ആൽവരസിന്റെ അസിസ്റ്റിൽ നിന്നാണ് താരത്തിന്റെ ഗോൾ പിറന്നത്. ഇതോടുകൂടി ഒരു റെക്കോർഡ് ഇപ്പോൾ ഹാലന്റ് സ്വന്തമാക്കിയിട്ടുണ്ട്. അതായത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ താരം നേരിട്ട എല്ലാ ടീമുകൾക്കെതിരെയും ഗോളുകൾ നേടാൻ ഹാലന്റിന് കഴിഞ്ഞിട്ടുണ്ട്. ഇതിന് മുൻപ് ഹാരി കൈൻ മാത്രമാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.

നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. 25 മത്സരങ്ങളിൽ നിന്ന് 56 പോയിന്റാണ് അവർക്കുള്ളത്.ഒരു പോയിന്റിന്റെ ലീഡിൽ ലിവർപൂൾ ആണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. മൂന്നാം സ്ഥാനത്ത് ആർസണലും നാലാം സ്ഥാനത്ത് ആസ്റ്റൻ വില്ലയും വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!