ഹാരി കെയ്നെ നഷ്ടപ്പെട്ടാൽ ബാഴ്‌സ താരത്തെ ടീമിലെത്തിക്കാൻ ടോട്ടൻഹാം!

ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്ൻ ക്ലബ് വിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ട് കുറച്ചായി. മാഞ്ചസ്റ്റർ സിറ്റിയാണ് താരത്തിന്റെ ലക്ഷ്യമെങ്കിലും പല വിധ പ്രശ്നങ്ങളാൽ ഇത്‌ സാധ്യമായിട്ടില്ല. അത്കൊണ്ട് തന്നെ താരം ടോട്ടൻഹാമിന്റെ പരിശീലനത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും കെയ്നിനെ ടോട്ടൻഹാമിന് നഷ്ടപ്പെടാൻ തന്നെയാണ് നിലവിൽ സാധ്യതകൾ കാണുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ബാഴ്സയുടെ മധ്യനിര താരമായ ഫിലിപ്പേ കൂട്ടീഞ്ഞോയെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ടോട്ടൻഹാം. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താരത്തെ എത്തിക്കാനുള്ള സാധ്യതകളെക്കുറിച്ച് നിലവിൽ ടോട്ടൻഹാം അന്വേഷിച്ചിട്ടുണ്ട്.

ബാഴ്സയുടെ പരിശീലകനായ റൊണാൾഡ് കൂമാന് കൂട്ടിഞ്ഞോ ബാഴ്സയിൽ തുടരുന്നതിനോട്‌ വിയോജിപ്പൊന്നുമില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ഉഴലുന്ന ബാഴ്സ മികച്ച ഓഫർ വന്നാൽ താരത്തെ കൈവിടാനുള്ള ഒരുക്കത്തിലാണ്. കൂട്ടിഞ്ഞോക്ക്‌ വേണ്ടി ബാഴ്സ എത്ര തുക ആവശ്യപ്പെടുമെന്നുള്ളത് വ്യക്തമല്ലെങ്കിലും വലിയ തുകയൊന്നും താരത്തിനായി ലഭിച്ചേക്കില്ല. മാത്രമല്ല ടോട്ടൻഹാമിലേക്ക് ചേക്കേറണമെങ്കിൽ കൂട്ടിഞ്ഞോ സാലറി കുറക്കാനും തയ്യാറാവേണ്ടി വരും. സാലറിയിലുള്ള പ്രശ്നങ്ങൾ കാരണമായിരുന്നു എസി മിലാൻ താരത്തിന് വേണ്ടിയുള്ള നീക്കങ്ങൾ ഉപേക്ഷിച്ചത്. നിലവിൽ കൂട്ടിഞ്ഞോ ബാഴ്‌സക്കൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ബാഴ്സ ആഗ്രഹിക്കുന്ന ഒരു ഓഫർ വന്നിട്ടില്ലായെങ്കിൽ താരത്തെ ഈ സീസണിലും ബാഴ്സയിൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!