വേണ്ടത്ര വിശ്രമമില്ല, വിമർശനവുമായി പെപ് ഗാർഡിയോള!

ചാമ്പ്യൻസ് ലീഗ് നടന്ന ആദ്യപാദ സെമിഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം പാദ സെമിഫൈനൽ മത്സരം വളരെ നിർണായകമാണ്. വരുന്ന ബുധനാഴ്ച്ച സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈ മത്സരം നടക്കുക. ഇതിനു മുന്നേ പ്രീമിയർ ലീഗിൽ ഒരു മത്സരം മാഞ്ചസ്റ്റർ സിറ്റിക്ക് കളിക്കാനുണ്ട്.

നാളെ അഥവാ ഞായറാഴ്ചയാണ് മാഞ്ചസ്റ്റർ സിറ്റിയും എവെർടനും തമ്മിൽ ഏറ്റുമുട്ടുന്നത്. യഥാർത്ഥത്തിൽ ശനിയാഴ്ചയായിരുന്നു ഈ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ ലിവർപൂൾ നഗരത്തിൽ യൂറോ വിഷൻ പ്രോഗ്രാം നടക്കുന്നതിനാൽ ഈ മത്സരം ഞായറാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇതുകൊണ്ടുതന്നെ സിറ്റിക്ക് വിശ്രമം കുറവായിരിക്കും. ഇതിനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള വിമർശനമുന്നയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിലവിൽ ഞങ്ങൾ എവെർടണെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. റയലിനെ കുറിച്ച് ചിന്തിക്കാൻ ഞങ്ങൾക്ക് അധികം സമയമില്ല.കാരണം ഞങ്ങൾ ഞായറാഴ്ചയാണ് കളിക്കുന്നത്.അതിന് ഞാൻ നന്ദി പറയുന്നു. എന്തുകൊണ്ടാണ് ഞങ്ങൾക്ക് വിശ്രമം കുറയുന്നത് എന്നത് എനിക്ക് മനസ്സിലാവുന്നില്ല.പക്ഷേ ഞാനിത് അംഗീകരിക്കുന്നു.എനിക്ക് ഇതിനോട് അഡാപ്റ്റ് ചെയ്തേ മതിയാവൂ. യൂറോ വിഷൻ നടക്കുന്നത് കൊണ്ടായിരിക്കാം ഞങ്ങൾക്ക് ഞായറാഴ്ച കളിക്കേണ്ടി വരുന്നത്. ആവശ്യത്തിന് സെക്യൂരിറ്റികൾ അവിടെ ലഭ്യമല്ലായിരിക്കാം. ഇവിടുത്തെ ഷെഡ്യൂളുകളും മത്സരങ്ങളുടെ എണ്ണവുമൊക്കെ വളരെ കൂടുതലാണ്.പ്രീമിയർ ലീഗ് ക്ലബ്ബുകളെ ഹെല്പ് ചെയ്യാനാണ് ശ്രമിക്കുന്നത് എന്നുള്ളത് ഞാൻ മനസ്സിലാക്കുന്നു “ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടങ്ങൾ നേടണമെങ്കിൽ വിജയിച്ചു കൊണ്ട് മുന്നേറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇനി വരുന്ന മത്സരങ്ങളൊക്കെ തന്നെയും മാഞ്ചസ്റ്റർ സിറ്റിക്ക് അതിനിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!