വല്ലാതെ സ്വാധീനിച്ച പരിശീലകൻ : റാൽഫ് റാൻഗ്നിക്കിനെ കുറിച്ച് ടുഷേൽ പറയുന്നു!

കഴിഞ്ഞ വാട്ട്ഫോർഡിനെതിരെയുള്ള മത്സരത്തിൽ പരാജയപ്പെട്ടതോടെയാണ് യുണൈറ്റഡിന്റെ പരിശീലകനായ സോൾഷെയർക്ക് സ്ഥാനം നഷ്ടമായത്. നിലവിൽ മൈക്കൽ കാരിക്കാണ് യുണൈറ്റഡിനെ താൽകാലികമായി പരിശീലിപ്പിക്കുന്നത്. യുണൈറ്റഡിന്റെ പരിശീലകനായി കൊണ്ട് പ്രശസ്തനായ റാൽഫ് റാൻഗ്നിക്ക് എത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

ഏതായാലും ഈ വാർത്തകളോടുള്ള തന്റെ പ്രതികരണമിപ്പോൾ ചെൽസി പരിശീലകനായ തോമസ് ടുഷെൽ രേഖപ്പെടുത്തിയിട്ടുണ്ട്. റാൽഫ് തന്നെ വല്ലാതെ സ്വാധീനിച്ച പരിശീലകൻ ആണെന്നാണ് ടുഷേൽ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഡെയിലി മെയിൽ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കാരണം അദ്ദേഹം എന്റെ കോച്ചായിരുന്നു.എന്നെ പരിശീലകനാവാൻ പ്രേരിപ്പിച്ച പ്രധാന വ്യക്തികളിൽ ഒരാളായിരുന്നു റാൽഫ്.അത്കൊണ്ട് തന്നെ എപ്പോഴും എന്നെ വല്ലാതെ സ്വാധീനിച്ച വ്യക്തിയാണ് അദ്ദേഹം.താരങ്ങളെ ഫോളോ ചെയ്യേണ്ടതില്ല എന്നദ്ദേഹം തെളിയിച്ചു.മറിച്ച് ഒരു സോണിൽ വെച്ച് തന്നെ ഡിഫൻഡ് ചെയ്യാമെന്നുള്ളത് അദ്ദേഹം കാണിച്ചു തന്നു ” ടുഷെൽ പറഞ്ഞു.

ടുഷെലിന്റെ ചെൽസിയുടെ അടുത്ത എതിരാളികൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ്. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 10 മണിക്കാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!