ലുക്കാക്കുവിന് വേണ്ടി ഭീമൻ തുക ചിലവഴിക്കാൻ തയ്യാറായി ചെൽസി!

കഴിഞ്ഞ സീസണിൽ സിരി എ ചാമ്പ്യൻമാരായ ഇന്റർ മിലാന് വേണ്ടി ഉജ്ജ്വലപ്രകടനം കാഴ്ച്ചവെച്ച താരമാണ് റൊമേലു ലുക്കാക്കു.താരം കളിച്ച 44 മത്സരങ്ങളിൽ നിന്ന് 30 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ യൂറോപ്പിലെ പല വമ്പൻ ക്ലബുകളും താരത്തെ നോട്ടമിട്ടിരുന്നു. ഇപ്പോഴിതാ ലുക്കാക്കുവിന് വേണ്ടി ഭീമൻ തുക ചിലവഴിക്കാൻ തയ്യാറായി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ ചെൽസി.130 മില്യൺ യൂറോ വരെ ലുക്കാക്കുവിനായി മുടക്കാൻ ചെൽസി തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്.ഇറ്റാലിയൻ മാധ്യമമായ സ്പോർട്ട് ഇറ്റാലിയയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

നിലവിൽ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ലുക്കാക്കുവിന് വേണ്ടി രംഗത്തുള്ളത്. ഇരുവരും വമ്പൻ തുക താരത്തിനായി ചിലവഴിക്കാൻ തയ്യാറായവരുമാണ്. എന്നാൽ ഈ നീക്കങ്ങളെ ഇന്റർ മിലാൻ മുളയിലേ നുള്ളിയിട്ടുണ്ട്. ലുക്കാക്കുവിനെ വിൽക്കാൻ ഉദ്ദേശമില്ലെന്നും താരം ക്ലബ്ബിൽ തന്നെ തുടരുമെന്നുമാണ് ഇന്റർ ഈ ക്ലബുകളെ അറിയിച്ചിട്ടുള്ളത്.ഇതോടെ ലുക്കാക്കുവിന് വേണ്ടിയുള്ള വാതിലുകൾ അടഞ്ഞിട്ടുണ്ട്.2019-ൽ 74 മില്യൺ യൂറോക്കാണ് ലുക്കാക്കു മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഇന്റർ മിലാനിൽ എത്തിയത്.2024 വരെയാണ് താരത്തിന് കരാറുള്ളത്. അതേസമയം ഏത് വിധേനെയും ഒരു സൂപ്പർ സ്‌ട്രൈക്കറെ ടീമിൽ എത്തിക്കാനുള്ള ശ്രമമാണ് നിലവിൽ ചെൽസി നടത്തുന്നത്. സൂപ്പർ താരം എർലിങ് ഹാലണ്ടിന് വേണ്ടി ചെൽസി ഇപ്പോഴും ശ്രമങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *