മെസ്സിയും ഹാലന്റും തമ്മിലുള്ള വ്യത്യാസമെന്ത്? വ്യക്തമാക്കി പെപ് ഗ്വാർഡിയോള!
ഈ സീസണിൽ അവിശ്വസനീയമായ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലണ്ട് ഇപ്പോൾ പുറത്തെടുക്കുന്നത്. ഇതിനോടകം തന്നെ 17 ഗോളുകൾ ഈ സീസണിൽ നേടാൻ താരത്തിന് കഴിഞ്ഞു.14 ഗോളുകൾ പ്രീമിയർ ലീഗിൽ നേടിയ ഹാലന്റ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി കൊണ്ട് കുതിക്കുകയാണ്.
മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയുടെ ഇപ്പോഴത്തെ ആയുധം എർലിംഗ് ഹാലന്റാണ്.മുമ്പ് ബാഴ്സയെ പരിശീലിപ്പിച്ചിരുന്ന സമയത്ത് പെപ്പിന്റെ ആയുധം സാക്ഷാൽ ലയണൽ മെസ്സിയായിരുന്നു.ഇപ്പോഴിതാ മെസ്സിയും ഹാലന്റും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നുള്ളത് പെപ് ഗ്വാർഡിയോള വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Pep Guardiola sees one big difference between Lionel Messi and Erling Haaland 👀
— GOAL News (@GoalNews) October 3, 2022
” മെസ്സിയും ഹാലൻഡും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ, ഒരുപക്ഷേ ഹാലെന്റിന് ഗോളടിക്കാനും മികച്ച പ്രകടനം നടത്താൻ തന്റെ എല്ലാ സഹതാരങ്ങളുടെയും സഹായം ആവശ്യമാണ്.എന്നാൽ ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. മെസ്സിക്ക് എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാനുള്ള കഴിവുണ്ട് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള പറഞ്ഞിട്ടുള്ളത്.
ഹാലന്റിനെ പോലെ കേവലം ഒരു സ്ട്രൈക്കറല്ല മെസ്സി എന്നുള്ളത് വളരെ വ്യക്തമായ ഒരു കാര്യമാണ്. ഈ സീസണിൽ മികച്ച പ്രകടനമാണ് 35 കാരനായ മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്. 11 ഗോളുകളും എട്ട് അസിസ്റ്റുകളും തന്റെ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഈ സീസണിൽ നേടാൻ മെസ്സിക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. ആകെ 20 ഗോൾ പങ്കാളിത്തങ്ങൾ ഹാലന്റ് ഈ സീസണിൽ വഹിച്ചപ്പോൾ 19 ഗോൾ പങ്കാളിത്തങ്ങളുമായി ലയണൽ മെസ്സി തൊട്ടു പിറകിലുണ്ട്.