ജയം തുടർന്ന് ലിവർപൂൾ,ജയിക്കാനാവാതെ ആഴ്സണൽ!

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ വമ്പൻമാരായ ലിവർപൂളിന് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെയാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്.വാൻ ഡൈക്ക്,ചേമ്പർലൈൻ,ഫാബിഞ്ഞോ എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്.എഡൗഡിന്റെ വകയായിരുന്നു ക്രിസ്റ്റൽ പാലസിന്റെ ആശ്വാസഗോൾ.ഇരട്ട അസിസ്റ്റുകളുമായി ആൻഡ്രൂ റോബർട്ട്സൺ ലിവർപൂൾ നിരയിൽ തിളങ്ങുകയും ചെയ്തു.

അതേസമയം മറ്റൊരു മത്സരത്തിൽ വമ്പൻമാരായ ആഴ്സണലിന് വിജയിക്കാൻ സാധിച്ചില്ല.ബേൺലിയാണ് ആഴ്സണലിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്.നിലവിൽ ജയങ്ങൾ നേടാനാവാതെ തപ്പിത്തടയുന്ന ഗണ്ണേഴ്സിനെയാണ് കാണാൻ സാധിക്കുന്നത്.

അതേസമയം ലെസ്റ്റർ സിറ്റി-ബ്രയിറ്റൺ മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോളുകൾ വീതമാണ് സ്കോർ ചെയ്തത്.ലെസ്റ്ററിന് വേണ്ടി ഡാക്ക ഗോൾ നേടിയപ്പോൾ വെൽബെക്കാണ് ബ്രയിറ്റണ് വേണ്ടി ഗോൾ നേടിയത്.

നിലവിൽ പോയിന്റ് ടേബിളിൽ ലിവർപൂൾ രണ്ടാമതാണ്.അതേസമയം ആഴ്സണൽ ആറാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!