ചാമ്പ്യൻസ് ലീഗിനേക്കാൾ ബുദ്ധിമുട്ടാണ് പ്രീമിയർ ലീഗ് : വാക്കർ

മറ്റൊരു പ്രീമിയർ ലീഗ് കിരീടത്തിലേക്കാണ് നിലവിൽ മാഞ്ചസ്റ്റർ സിറ്റി കുതിച്ചു കൊണ്ടിരിക്കുന്നത്.എന്നാൽ ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിട്ടില്ല.2017-ലായിരുന്നു കെയ്ൽ വാക്കർ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.അതിന് ശേഷം മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ അദ്ദേഹം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് ഒരു സ്വപ്നമായി അവശേഷിക്കുകയാണ്.

എന്നാൽ ചാമ്പ്യൻസ് ലീഗിനെക്കാൾ ബുദ്ധിമുട്ട് പ്രീമിയർ ലീഗാണ് എന്നഭിപ്രായപ്പെട്ടിരിക്കുകയാണിപ്പോൾ വാക്കർ.പക്ഷെ ഈ വർഷം ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ടോക്സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാക്കറുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾക്ക്‌ ചാമ്പ്യൻസ് ലീഗാണ് ആവിശ്യം. ഓരോ സീസണിലും ഞങ്ങൾ അതിനെയാണ് ലക്ഷ്യം വെക്കുന്നത്.കഴിഞ്ഞ ഈ വർഷം ഞങ്ങൾ അതിന്റെ തൊട്ടടുത്ത് എത്തിയിരുന്നു.പക്ഷെ അന്ന് മികച്ച ടീം വിജയിച്ചു.പക്ഷെ പ്രീമിയർ ലീഗ് വ്യത്യസ്തമാണ്.ചാമ്പ്യൻസ് ലീഗിനേക്കാൾ ബുദ്ധിമുട്ടാണ്.ഒരു സീസണിൽ 38 മത്സരങ്ങൾ കളിക്കേണ്ടതുണ്ട്.13 മൽസരങ്ങളാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ഉള്ളത്.ചാമ്പ്യൻസ് ലീഗ് കിരീടം എന്നുള്ളത് ഒരു സ്വപ്നമാണ്.ഇത്തവണ അത് സാക്ഷാൽക്കരിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയാതെ എന്റെ കരിയർ ഫിനിഷ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല ” വാക്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!