ഗർനാച്ചോയുടെ ആറ്റിറ്റ്യൂഡ് പ്രശ്നം, മെസ്സിയെയും അർജന്റീനയെയും പഴിചാരി സ്ക്കോൾസ്!
ഇന്നലെ യൂറോപ്പാ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയിരുന്നു. യുവസൂപ്പർതാരമായ ഗർനാച്ചോയായിരുന്നു യുണൈറ്റഡിന്റെ വിജയഗോൾ നേടിയിരുന്നത്. എന്നാൽ ഈ മത്സരത്തിനു ശേഷം ഗർനാച്ചോയെ കുറിച്ച് ബ്രൂണോ ഫെർണാണ്ടസ് ചില കാര്യങ്ങൾ പങ്കുവെച്ചിരുന്നു. അതായത് സീസണിന്റെ തുടക്കത്തിൽ ഗർനാച്ചോയുടെ ആറ്റിറ്റ്യൂഡ് മോശമായിരുന്നു എന്നും അതുകൊണ്ടാണ് അവസരങ്ങൾ ലഭിക്കാൻ വൈകിയത് എന്നുമായിരുന്നു ബ്രൂണോ പറഞ്ഞിരുന്നത്.
ഈ വിഷയത്തിൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ പോൾ സ്ക്കോൾസ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അർജന്റീനയെയും മെസ്സിയെയും പഴിചാരുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്. അതായത് അർജന്റീന ടീമിൽ മെസ്സിക്കൊപ്പം ഇടം നേടിയതോടെ ഗർനാച്ചോയുടെ ആറ്റിറ്റ്യൂഡിൽ മാറ്റം വന്നെന്നും അദ്ദേഹത്തിന് സ്വയം വലിയ ഒരാളായി തോന്നി എന്നുമാണ് സ്ക്കോൾസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Paul Scholes blames Lionel Messi for Alejandro Garnacho 'attitude problem' at Manchester United #mufc https://t.co/8mUL6SaAwI
— Man United News (@ManUtdMEN) November 4, 2022
” പ്രീ സീസണിലാണ് ഗർനാച്ചോയുടെ ആറ്റിറ്റ്യൂഡിൽ മാറ്റം വന്നത് എന്നാണ് എനിക്ക് തോന്നുന്നത്.അതായത് അദ്ദേഹം അർജന്റീനയിൽ പോയി ലയണൽ മെസ്സിക്കൊപ്പം കളിച്ചു തിരിച്ചുവന്നു. അതിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിൽ താൻ എന്നും ഭാഗമായിരിക്കുമെന്ന് അദ്ദേഹം കരുതി.ഒരുപക്ഷേ സ്വയം വലുതായതായി അദ്ദേഹത്തിന് തോന്നിയിരിക്കാം.പക്ഷേ നമ്മൾ മനസ്സിലാക്കേണ്ടത് അദ്ദേഹം ഇപ്പോഴും ഒരു യുവതാരമാണ്.ഒരുപാട് കാര്യങ്ങൾ അദ്ദേഹം ഇനിയും പഠിക്കാനുണ്ട്. അതിന്റെ ഗുണങ്ങൾ നമുക്ക് ലഭിക്കുക തന്നെ ചെയ്യും ” ഇതാണ് സ്ക്കോൾസ് പറഞ്ഞിട്ടുള്ളത്.
സ്പെയിനിന്റെ അണ്ടർ 18 ടീമിന് വേണ്ടി കളിച്ച ഇദ്ദേഹം പിന്നീട് അർജന്റീനക്ക് വേണ്ടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. 2020ലായിരുന്നു ഗാർനാച്ചോ അത്ലറ്റിക്കോ മാഡ്രിഡ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.