കാസമിറോയിൽ നിന്നും പഠിക്കൂ:കോബി മൈനൂവിന് പരിശീലകന്റെ ഉപദേശം.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമിയുടെ വളർന്നുവന്ന കോബി മൈനൂ നിലവിൽ ക്ലബ്ബിന്റെ പ്രധാനപ്പെട്ട താരമായി മാറിയിട്ടുണ്ട്.എറിക് ടെൻ ഹാഗ് ഈ താരത്തെയാണ് ഇപ്പോൾ കൂടുതലായിട്ട് മധ്യനിരയിൽ ഉപയോഗപ്പെടുത്തുന്നത്. ഡിഫൻസിവ് മിഡ്‌ഫീൽഡർ പൊസിഷനിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്.കാസമിറോ മൈനൂവുമാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയിൽ അടിയുറച്ച് നിൽക്കുന്നത്.

വളരെയധികം പരിചയസമ്പത്തുള്ള താരമാണ് കാസമിറോ. അതുകൊണ്ടുതന്നെ മൈനൂവെന്ന യുവതാരത്തിന് ചില ഉപദേശങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് നൽകിയിട്ടുണ്ട്. കാസമിറോയിൽ നിന്നും മൈനൂ പഠിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ് ടെൻ ഹാഗ് വ്യക്തമാക്കിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പല പ്രധാനപ്പെട്ട താരങ്ങളെയും ഞങ്ങൾ ഈ അടുത്തകാലത്ത് മിസ്സ് ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരു താരമാണ് കാസമിറോ.അദ്ദേഹം കളിക്കളത്തിൽ ഉണ്ടാവുമ്പോൾ ഉള്ള ഇമ്പാക്ട് നിങ്ങൾക്ക് കാണാൻ സാധിക്കുന്ന ഒന്നാണ്. അദ്ദേഹം ടീമിന് വളരെയധികം ശാന്തത പകർന്നു നൽകുന്നു.ബോൾ കൈവശമുള്ള സമയത്ത് ഒരുപാട് ഓപ്ഷനുകൾ അദ്ദേഹം നൽകുന്നു.വെർട്ടിക്കൽ പാസുകൾ അദ്ദേഹം കാണുന്നു. അദ്ദേഹം എപ്പോഴും എതിരാളികളേക്കാൾ ഒരു പടി മുന്നിലായിരിക്കും.ലൈനുകൾ ബ്രേക്ക് ചെയ്യും.അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്.തിരിച്ചെത്തിയതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷം.കാസമിറോയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ മൈനൂവിന് സാധിക്കും.കാസമിറോയുടെ എക്സ്പീരിയൻസ് അദ്ദേഹത്തിന് ഗുണം ചെയ്യും.കാസമിറോ യിൽ നിന്നും പഠിച്ചാൽ അത് കരിയർ ഡെവലപ്മെന്റിനു ഗുണകരമാകും. രണ്ടുപേരും ഒരുമിച്ച് കളിക്കുന്നത് തീർച്ചയായും ടീമിനെ ഗുണകരമാണ് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയത്.ഹൊയ്ലുണ്ട്,മക്ടോമിനി എന്നിവരാണ് ഗോളുകൾ നേടിയത്.നിലവിൽ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!