സാനെയുടെ പകരക്കാരനെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ സിറ്റി !

ക്ലബ്‌ വിട്ട് ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ സാനെയുടെ പകരക്കാരനെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെയാണ് വലൻസിയയുടെ സ്പാനിഷ് താരം ഫെറാൻ ടോറസിനെ ഇത്തിഹാദിൽ എത്തിച്ച വിവരം ഔദ്യോഗികമായി സിറ്റി ഫുട്ബോൾ ലോകത്തെ അറിയിച്ചത്. 27 മില്യൺ യുറോയുടെ ഡീൽ ആണ് നടന്നിരിക്കുന്നത് എന്നാണ് ദി ഗാർഡിയൻ അറിയിക്കുന്ന. അഞ്ച് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. താരം ഇന്നലെ ബാഴ്സയിൽ വെച്ച് മെഡിക്കൽ പൂർത്തിയാക്കിയതാണ് റിപ്പോർട്ട്‌. ഇരുപതുകാരനായ താരം ഈ സീസണിൽ എല്ലാ കോംപിറ്റീഷനുകളിലുമായി ആറു ഗോളുകൾ നേടിയിട്ടുണ്ട്. ഏഴ് അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ സാധിച്ചതിൽ താരം സന്തോഷം പ്രകടിപ്പിച്ചു. ” സിറ്റിയുമായി സൈൻ ചെയ്തതിൽ ഞാൻ സന്തുഷ്ടനാണ്. എല്ലാ താരങ്ങൾക്കും അറ്റാക്കിങ് ടീമുകളെയാണ് ആവിശ്യം. മാഞ്ചസ്റ്റർ സിറ്റി ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കിങ് ടീമുകളിൽ ഒന്നാണ്. പെപ് ഗ്വാർഡിയോളയുടെ ശൈലി മികവുറ്റ ഒന്നാണ്. അതിനാലാണ് ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്. എന്നെ സഹായിക്കാനും ഇമ്പ്രൂവ് ചെയ്യിക്കാനും അദ്ദേഹത്തിന് സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി കിരീടങ്ങൾ ആണ് സിറ്റി നേടിയിട്ടുള്ളത്. അത് തുടരാനാവുമെന്നാണ് ഞാൻ കരുതുന്നത് ” ടോറസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *