സലായുമായി ഉടക്കിലാണോ? ആഫ്രിക്കൻ പ്ലയെർ ഓഫ് ദി ഇയർ സ്വീകരിച്ച ശേഷം പ്രതികരണവുമായി മാനെ!

ഈ വർഷത്തെ ഏറ്റവും മികച്ച ആഫ്രിക്കൻ താരത്തിനുള്ള പുരസ്കാരം സെനഗലീസ് സൂപ്പർ താരമായ സാഡിയോ മാനെയായിരുന്നു കരസ്ഥമാക്കിയിരുന്നത്. തന്റെ മുൻ സഹതാരമായിരുന്ന സലായെയാണ് ഇക്കാര്യത്തിൽ താരം പിന്തള്ളിയത്.സലായും മാനെയും വലിയ ചിരവൈരികളാണെന്നും മാനെ ലിവർപൂൾ വിടാനുള്ള കാരണങ്ങളിലൊന്ന് സലായാണെന്നും പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് സാഡിയോ മാനെ തന്നെ രംഗത്ത് വന്നിട്ടുണ്ട്.അതായത് സലായുമായി വളരെ നല്ല ബന്ധമാണ് താൻ വെച്ച് പുലർത്തുന്നതെന്നും ഈ ചിരവൈരിതയൊക്കെ മാധ്യമങ്ങൾ പടച്ചുവിടുന്നതാണ് എന്നുമാണ് മാനെ പറഞ്ഞിട്ടുള്ളത്.ആഫ്രിക്കൻ പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരം സ്വീകരിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു മാനെ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാനും സലായും തമ്മിൽ റൈവൽറിയാണെന്ന് ആളുകൾ ചില സമയങ്ങളിൽ പറയാറുണ്ട്. പക്ഷേ സത്യത്തിൽ ഞാൻ സ്വയം ഒരു താരത്തെയും എന്റെ ചിരവൈരിയായി കാണുന്നില്ല.ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളത്. ഞങ്ങൾ പരസ്പരം മെസ്സേജ് അയക്കാറുണ്ട്.എനിക്ക് തോന്നുന്നത് മാധ്യമങ്ങളാണ് ഇത്തരം കാര്യങ്ങൾ സൃഷ്ടിച്ച് വിടുന്നത് എന്നാണ്. ഞാൻ കളിച്ചിട്ടുള്ള എല്ലാ താരങ്ങളുമായും ഞാനെപ്പോഴും നല്ല ബന്ധമാണ് വെച്ചു പുലർത്താറുള്ളത് ” ഇതാണ് സാഡിയോ മാനെ പറഞ്ഞിട്ടുള്ളത്.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാനെ ലിവർപൂൾ വിട്ടുകൊണ്ട് ജർമൻ വമ്പൻമാരായ ബയേണിൽ എത്തിയത്.ബയേണിന് വേണ്ടി അരങ്ങേറ്റം കുറിക്കാനും ഗോൾ നേടാനും കഴിഞ്ഞ സൗഹൃദ മത്സരത്തിൽ മാനെക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!