വരാനെ ഒരു മാസം പുറത്ത്, യുണൈറ്റഡിന് വമ്പൻ തിരിച്ചടി!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ അറ്റലാന്റ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ചിരുന്നു. എന്നാൽ ആ മത്സരത്തിന്റെ ആദ്യപകുതിയിൽ യുണൈറ്റഡിന് ആശങ്കയുണ്ടാക്കിയ ഒരു കാര്യം സംഭവിച്ചിരുന്നു. എന്തെന്നാൽ പ്രതിരോധനിരയിലെ സൂപ്പർ താരം റാഫേൽ വരാനെക്ക്‌ പരിക്കേറ്റിരുന്നു.

മത്സരത്തിന്റെ 38-ആം മിനിറ്റിലായിരുന്നു വരാനെയെ ഹാംസ്ട്രിംഗ് ഇഞ്ചുറി പിടികൂടിയത്. തുടർന്ന് താരത്തെ പരിശീലകനായ സോൾഷെയർ പിൻവലിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പരിക്കിന്റെ കൂടുതൽ വിവരങ്ങൾ യുണൈറ്റഡ് പുറത്ത് വിട്ടിട്ടുണ്ട്. വരാനെ ഒരു മാസം പുറത്തിരിക്കേണ്ടി വരുമെന്നാണ് യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അവരുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.

” റാഫേൽ വരാനെക്ക്‌ ഹാംസ്ട്രിങ് ഇഞ്ചുറി പിടിപെട്ടതായി ക്ലബ് സ്ഥിരീകരിക്കുന്നു.ഒരു മാസത്തോളം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് ” ഇതാണ് യുണൈറ്റഡ് അറിയിച്ചിരിക്കുന്നത്.

ഇതോടെ ഫ്രഞ്ച് താരത്തിന് മാഞ്ചസ്റ്റർ ഡെർബിയുൾപ്പടെയുള്ള പ്രധാനപ്പെട്ട മത്സരങ്ങൾ നഷ്ടമാവുമെന്നുറപ്പായി.സിറ്റിക്കെതിരെയുള്ള മത്സരമാണ് താരത്തിന് ആദ്യം നഷ്ടമാവുക.പിന്നീട് വാട്ട്ഫോർഡ്, ചെൽസി, ആഴ്സണൽ എന്നിവർക്കെതിരെയുള്ള മത്സരവും നഷ്ടമായേക്കും.കൂടാതെ ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനെതിരെയുള്ള മത്സരവും താരത്തിന് നഷ്ടമാവും. ഇതിന് പുറമേ ഫ്രഞ്ച് ടീമിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും താരത്തെ ലഭ്യമായേക്കില്ല.

ഈ സമ്മറിൽ യുണൈറ്റഡിൽ എത്തിയ താരം മോശമല്ലാത്ത രൂപത്തിൽ കളിച്ചിട്ടുണ്ട്. എന്നാൽ ഒന്നിന് പിറകേ ഒന്നായി ഏറ്റ പരിക്ക് അദ്ദേഹത്തിന് തലവേദനയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!