മാനേയെ വിടാതെ റയൽ, ശ്രമങ്ങൾ പുനരാരംഭിച്ചു

ലിവർപൂളിന്റെ സൂപ്പർ സ്ട്രൈക്കെർ സാഡിയോ മാനേയെ റയൽ മാഡ്രിഡ്‌ നോട്ടമിട്ട് തുടങ്ങിയിട്ട് കാലം കുറച്ചായി. താരത്തെ ടീമിലെത്തിക്കാൻ സിദാനും റയലുമൊക്കെ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും നല്ല രീതിയിൽ ശ്രമങ്ങൾ ഒന്നും തന്നെ ഇത് വരെ നടത്തിയിരുന്നില്ല. എന്നാലാവട്ടെ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ്‌ ഉപേക്ഷിച്ചിട്ടില്ലതാനും.മാനേ ക്കാവട്ടെ റയലിലേക്ക് വന്നാൽ കൊള്ളാം എന്ന രീതിയിലുമാണ്. ഇപ്പോഴിതാ റയൽ മാഡ്രിഡ്‌ താരത്തെ വീണ്ടും ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചതായുള്ള വാർത്തകൾ പുറത്തുവരുന്നു. ലെടെൻ സ്പോർട്ട് ആണ് ഇക്കാര്യം ഇപ്പോൾ ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുന്നത്. താരത്തെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ കഴിഞ്ഞാൽ ക്ലബിന് ഗുണകരമാവും എന്ന നിഗമനത്തിലാണ് സിദാനും കൂട്ടരും.

മുൻപും റയൽ മാനേക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അടുത്ത വർഷം പിഎസ്ജിയുടെ സൂപ്പർ സ്ട്രൈക്കെർ കെയ്‌ലിൻ എംബാപ്പെയെ എന്ത് വിലകൊടുത്തും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് റയൽ. 2022 ന് മുൻപ് എംബാപ്പെയെ എന്തായാലും റയലിലെത്തിക്കണം എന്നാണ് പെരെസിന്റെ കണക്കുകൂട്ടലുകൾ. എന്നാൽ ഉടനടി ഒരു സ്‌ട്രൈക്കറേ ആവിശ്യമാണ് എന്ന് സിദാൻ ക്ലബ്ബിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഇതുപ്രകാരമാണ് മാനേയെ സാന്റിയാഗോ ബെർണാബുവിൽ എത്തിക്കാൻ റയൽ ശ്രമങ്ങൾ നടത്തിനോക്കുന്നത്. ഗോൾ നേടുന്നതിൽ കഴിഞ്ഞ സീസണുകളിലൊക്കെ തന്നെയും റയൽ മാഡ്രിഡ്‌ സ്ട്രൈക്കെർമാർ വേണ്ടവിധത്തിൽ മികവ് കാണിച്ചിരുന്നില്ല. ഇക്കാരണത്താലാണ് ഒരു സ്‌ട്രൈക്കറെ ടീമിന് ആവിശ്യമാണെന്ന് സിദാൻ ക്ലബിനെ അറിയിച്ചത്.

നിലവിൽ ലിവർപൂളിന്റെ നിർണായകതാരങ്ങളിൽ ഒരാളാണ് സാഡിയോ മാനെ. ഈ സീസണിൽ ഇരുപത്തിയാറ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് പതിനാല് ഗോളുകളും ഏഴ് അസിസ്റ്റുകളും താരം നേടികഴിഞ്ഞു. താരത്തെ ടീമിൽ എത്തിച്ചാൽ ക്ലബിന്റെ ഗോൾവരൾച്ചയ്ക്ക് ഒരുപരിധി വരെ അറുതി വാരുത്താനാവുമെന്നാണ് സിദാൻ പ്രതീക്ഷിക്കുന്നത്. ഏതായാലും വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ താരത്തിന് വേണ്ടി ശ്രമങ്ങൾ തുടരാനാണ് റയലിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *