നടപടികൾ വേഗത്തിൽ, പ്രീമിയർ ലീഗ് തുടങ്ങാനുള്ള അടുത്ത പടിക്ക് അനുമതി

അടുത്ത മാസം പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രീമിയർ ലീഗ് തുടങ്ങാനുള്ള അടുത്ത സ്റ്റെപ്പിന് ഗവണ്മെന്റിന്റെ അനുമതി. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് ഷെയർഹോൾഡേഴ്‌സിന്റെ യോഗത്തിൽ വെച്ച് എടുത്ത ഒന്നിച്ചുള്ള തീരുമാനത്തിനാണ് ഗവണ്മെന്റിന്റെ അനുമതി ലഭിച്ചത്. എല്ലാ ക്ലബിലെ താരങ്ങൾക്കും ഇനി സാധാരണഗതിയിൽ പരിശീലനം തുടരാമെന്നും പരിശീലനത്തിനിടെയുള്ള സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ ആവിശ്യമില്ലെന്നുമുള്ള തീരുമാനത്തിനാണ് ഗവണ്മെന്റ് അനുമതി നൽകിയത്. ഇതിനാൽ തന്നെ താരങ്ങൾക്ക് അടുത്ത ദിവസം മുതൽ സാധാരണരീതിയിൽ പരിശീലനം നടത്താം. ഇന്ന് രാവിലെ നടന്ന യോഗത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.ക്ലബുകൾ എല്ലാവരും ഇക്കാര്യത്തിന് സമ്മതമാറിയിച്ച് കൊണ്ട് വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

മെയ് പതിമൂന്നു മുതലായിരുന്നു താരങ്ങൾ സാമൂഹികഅകലം പാലിച്ചു കൊണ്ടുള്ള ചെറിയ ഗ്രൂപ്പുകളായി പരിശീലനം നടത്താൻ ആരംഭിച്ചത്. എന്നിരുന്നാലും പരിശീലനഗ്രൗണ്ടുകളിൽ ആരോഗ്യംസുരക്ഷകൾ കർശനമാക്കണമെന്ന് ക്ലബുകൾക്ക് ലീഗ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ആഴ്ച്ചയിൽ രണ്ട് തവണ ക്ലബിലെ എല്ലാ താരങ്ങളും സ്റ്റാഫുകളും കോവിഡ് പരിശോധന നടത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച ലീഗ് അധികൃതർ നടത്തിയ പരിശോധനയിൽ എട്ട് ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വാട്ട്ഫോർഡ് ഡിഫൻഡർ അഡ്രിയാൻ, ബേൺമൗത്ത് ഗോൾകീപ്പർ ആരോൺ എന്നിവർക്കൊക്കെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പ്രീമിയർ ലീഗ് സുരക്ഷകൾ കൂടുതൽ കർശനമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *