ടിമോ വെർണറുമായി ചെൽസി കരാറിലെത്തി?

ആർബി ലെയ്പ്സിഗിന്റെ സൂപ്പർ സ്ട്രൈക്കെർ ടിമോ വെർണർ ഇംഗ്ലീഷ് വമ്പൻമാരായ ചെൽസി കരാറിലെത്തിയതായി റിപ്പോർട്ടുകൾ. ഫുട്ബോൾ മാധ്യമമായ സ്കൈ സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അൻപത്തിമൂന്നു മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ചിലവഴിച്ചേക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ച്ചക്ക് രണ്ട് ലക്ഷം പൗണ്ട് ആണ് താരത്തിന് ചെൽസി ഓഫർ ചെയ്തിരിക്കുന്നത്.ഇത് വെർണർ അംഗീകരിച്ചതായും റിപ്പോർട്ടുകൾ പ്രതിപാദിക്കുന്നു. നിലവിൽ താരത്തിന് വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും രംഗത്ത് വന്നിട്ടുണ്ട്. ലിവർപൂളിലേക്കാണ് താരം ചേക്കേറുക എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ചെൽസിയുടെ അപ്രതീക്ഷിത നീക്കം. താരത്തിനെ എന്ത് വിലകൊടുത്തും ടീമിലെത്തിക്കണം എന്ന നിലപാടിലാണ് ചെൽസി പരിശീലകൻ ലംപാർഡ്.

നിലവിൽ ഈ ജൂൺ പതിനഞ്ചോടെ താരത്തിന്റെ ലെയ്പ്സിഗിലുള്ള കരാർ അവസാനിക്കും. അൻപത്തിയഞ്ച് മില്യൺ യുറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. ക്ലബിൽ എത്തിയതിന് ശേഷം 122 മത്സരങ്ങൾ കളിച്ച താരം എഴുപത്തിയഞ്ച് ഗോളുകൾ താരം ഇതുവരെ നേടി കഴിഞ്ഞു. അത്കൊണ്ട് തന്നെ ട്രാൻസ്ഫർ മാർക്കറ്റിൽ പൊന്നുംവിലയാണ് താരത്തിന്. ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപും താരത്തെ ടീമിലെത്തിക്കാൻ ആവിശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചെൽസി താരവുമായി ഒരുപടി മുന്നിലാണ് എന്നാണ് റിപ്പോർട്ടുകൾ. അയാക്സ് താരം ഹാകിം സിയെച്ചിനെ ചെൽസി ടീമിലെത്തിച്ചു കഴിഞ്ഞിട്ടുണ്ട്. വെർണർ കൂടി ടീമിലെത്തിക്കാൻ കഴിഞ്ഞാൽ അടുത്ത സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാവുമെന്നാണ് ലംപാർഡിന്റെ പ്രതീക്ഷകൾ. സ്ഥിരമായി ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ടീം ആവണം എന്നാണ് വെർണറിന്റെ നിബന്ധനകൾ.

Leave a Reply

Your email address will not be published. Required fields are marked *