ഞാൻ കരുതിയതിനേക്കാളും മികച്ചവനാണ് ജോട്ട, താരത്തെ പ്രശംസിച്ച് ക്ലോപ് !
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്താൻ ക്ലോപിന്റെ സംഘത്തിന് സാധിച്ചിരുന്നു. മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ വെസ്റ്റ്ഹാം ലീഡ് എടുത്തെങ്കിലും ലിവർപൂൾ വിട്ടുനൽകിയില്ല. സലായുടെയും പകരക്കാരനായി വന്ന ജോട്ടയുടെയും ഗോളുകളാണ് ലിവർപൂളിന് വിജയം നേടികൊടുത്തത്. എഴുപതാം മിനുട്ടിൽ കളത്തിലിറങ്ങിയ ജോട്ട 78-ആം മിനുട്ടിൽ ഗോൾ നേടിയെങ്കിലും ഫൗൾ മൂലം അതനുവദിച്ചില്ല. എന്നാൽ 85-ആം മിനുട്ടിൽ ഷാക്കിരിയുടെ അസിസ്റ്റിൽ നിന്നും ഗോൾനേടികൊണ്ട് ജോട്ട ലിവർപൂളിന് മൂന്ന് പോയിന്റുകൾ നേടികൊടുക്കുകയായിരുന്നു. ഇപ്പോഴിതാ താരത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ക്ലോപ്.താൻ കരുതിയതിനേക്കാളും മികച്ചവനാണ് ജോട്ട എന്നാണ് ക്ലോപ് അഭിപ്രായപ്പെട്ടത്.
It hasn't take long for Liverpool's new star to shine brighter than expected 🌟
— Goal News (@GoalNews) November 1, 2020
” അദ്ദേഹത്തെ സൈൻ ചെയ്യാൻ വേണ്ടി ഞങ്ങൾ കഠിനമായി പോരാടിയിരുന്നു. അദ്ദേഹത്തെ കൂടുതലൊന്നും കൺവിൻസ് ചെയ്യേണ്ട ആവിശ്യം ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. പക്ഷെ അദ്ദേഹത്തെ വിട്ടു കിട്ടാൻ പോരാടേണ്ടി വന്നു. അദ്ദേഹം അസാമാന്യനായ ഒരു പ്രതിഭയാണ്. സാങ്കേതികത്തികവും വേഗതയും ശാരീരികമികവും ഇരുകാലുകളും ഒരുപോലെ ഉപയോഗിക്കാനുള്ള കഴിവുമെല്ലാം അദ്ദേഹത്തിനുണ്ട്. ഞാൻ കരുതിയതിനേക്കാളും കൂടുതൽ മികച്ചവനാണ് ജോട്ട. അദ്ദേഹം വളരെയധികം മതിപ്പുളവാക്കുന്നു ” ക്ലോപ് മത്സരശേഷം പറഞ്ഞു. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ ലിവർപൂളിന് സാധിച്ചിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് പതിനാറ് പോയിന്റാണ് ലിവർപൂളിന്റെ സമ്പാദ്യം.
𝐈𝐧𝐜𝐫𝐞𝐝𝐢𝐛𝐥𝐞 pass from @XS_11official 🤩
— Liverpool FC (@LFC) October 31, 2020
Lovely finish from @DiogoJota18 👌
A BIG winner against the Hammers ⚽️ pic.twitter.com/1MI0C8vpEQ