ചെൽസിയുടെ നാലടിയിൽ എവെർട്ടൺ തവിടുപൊടി
പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ഇരുപത്തൊൻപതാം റൗണ്ട് പോരാട്ടത്തിൽ ചെൽസിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്ലൂസ് എവെർട്ടണെ തകർത്തുവിട്ടത്. മത്സരത്തിന്റെ അൻപത്തഞ്ചാം മിനുട്ട് പിന്നിട്ടപ്പോഴേക്കും നാല് ഗോളുകൾ അടിച്ചു കേറ്റി ചെൽസി ഏകപക്ഷീയമായ വിജയമുറപ്പിച്ചിരുന്നു. ചെൽസിക്ക് വേണ്ടി നാല് വ്യത്യസ്ഥ താരങ്ങളാണ് വലകുലുക്കിയത്.
That was fun! 💪#CHEEVE pic.twitter.com/ZeN5R0nhF6
— Chelsea FC (@ChelseaFC) March 8, 2020
പതിനാലാം മിനുട്ടിൽ തന്നെ ചെൽസി ആദ്യഗോൾ കണ്ടെത്തിയിരുന്നു. പെഡ്രോയുടെ അസിസ്റ്റിൽ നിന്ന് മാസോൺ മൗണ്ടാണ് ആദ്യഗോൾ കണ്ടെത്തിയത്.21-ആം മിനിറ്റിൽ ബാർക്ലിയുടെ അസിസ്റ്റിൽ നിന്നും പെഡ്രോയും ഗോൾ നേടി. രണ്ടാം പകുതിയിൽ 51-ആം മിനുട്ടിൽ ഒരു തകർപ്പൻ ഷോട്ടിലൂടെ വില്യൻ ഗോൾ കണ്ടെത്തി. കേവലം മൂന്ന് മിനിട്ടുകൾക്കകം ഒലിവർ ജിറൂദ് നീലപ്പടയുടെ ഗോൾപട്ടിക പൂർത്തിയാക്കുകയായിരുന്നു.
ജയത്തോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത് തുടരുകയാണ് ചെൽസി. 29 മത്സരങ്ങളിൽ നിന്ന് 48 പോയിന്റ് ആണ് ചെൽസിയുടെ സമ്പാദ്യം.