കൊറോണ: അർജൻ്റൈൻ ടീമിൽ നിന്നും ലൗറ്ററോയെ ഒഴിവാക്കിയേക്കും

ഇറ്റലിയിൽ കോവിഡ് 19 പടർന്ന് പിടിച്ച സാഹചര്യത്തിൽ ലൗറ്ററോ മാർട്ടീനസിനെ അർജൻ്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള സ്ക്വോഡിൽ നിന്നും ഒഴിവാക്കിയേക്കും എന്ന് റിപ്പോർട്ട്. മുണ്ടോആൽബി സെലസ്റ്റെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറ്റാലിയൻ ക്ലബ്ബ് ഇൻ്റർ മിലാൻ്റെ താരമാണ് ലൗറ്ററോ മാർട്ടിനസ്. ഇറ്റലിയിൽ രോഗം പരക്കുന്നതിനാൽ ക്വോറൻ്റൈനിൻ്റെ ഭാഗമായി താരം സൗത്തമേരിക്കയിലേക്കുള്ള യാത്ര വേണ്ടെന്ന് വെച്ച് ഇറ്റലിയിൽ തന്നെ തുടർന്നേക്കും.

ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജൻ്റീന ടീമിനെ കോച്ച് ലയണൽ സ്കലോനി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ മാസം രണ്ട് മത്സരങ്ങളാണ് അർജൻ്റീനക്കുള്ളത്. മാർച്ച് 26ന് ഇക്വഡോറുമായാണ് (ഇന്ത്യൻ സമയം മാർച്ച് 27 പുലർച്ചെ 5:40 AM) ആദ്യ മത്സരം. തുടർന്ന് മാർച്ച് 31ന് ബൊളീവിയയെയും (ഇന്ത്യൻ സമയം ഏപ്രിൽ 1 പുലർച്ചെ 1:30 AM) നേരിടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!