ചെൽസിയിൽ തുടരാൻ സമ്മതിച്ച് വില്യൻ, ആ നിബന്ധന അംഗീകരിക്കണമെന്ന് മാത്രം

ചെൽസിയുടെ ബ്രസീലിയൻ സൂപ്പർ സ്ട്രൈക്കെർ വില്യന്റെ കരാർ പുതുക്കാൻ ക്ലബ്‌ ശ്രമങ്ങൾക്ക് തുടക്കമിട്ടിട്ട് കുറച്ചു നാളുകളായി. ചെൽസിയുമായുള്ള താരത്തിന്റെ കരാർ ജൂലൈ ഒന്നിന് തീർന്നത് ആണെങ്കിലും താൽക്കാലികമായ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ താരം ചെൽസിയിൽ തുടരുന്നത്. തുടക്കത്തിൽ താരം ചെൽസി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും അവസാനത്തെ കുറച്ചു മത്സരങ്ങളിൽ താരം കാഴ്ച്ചവെക്കുന്ന മികച്ച ഫോം ലാംപാർഡിനെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. അതോടെ ചെൽസി താരവുമായി സംസാരിക്കുകയും രണ്ട് വർഷത്തേക്ക് കരാർ നീട്ടാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ താരം മൂന്ന് വർഷത്തേക്ക് കരാർ നീട്ടാനാണ് ക്ലബിനോട് ആവിശ്യപ്പെട്ടത്. അല്ലാത്ത പക്ഷം താരം ക്ലബ് വിടുമെന്നും അറിയിച്ചു. ഒരു ബ്രസീലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാൽ കൂടുതൽ യുവതാരങ്ങളെ ടീമിൽ എത്തിച്ച ചെൽസി മൂന്ന് വർഷത്തേക്ക് താരത്തെ ക്ലബിൽ നിലനിർത്താൻ രണ്ടാമതൊന്ന് കൂടെ ചിന്തിക്കുകയാണ്.

” ഞാൻ മുൻപ് ക്ലബുമായി ഈ വിഷയത്തിൽ സംസാരിച്ചതാണ്. അന്നവർ രണ്ട് വർഷത്തെ കരാറാണ് എനിക്ക് വാഗ്ദാനം ചെയ്തത്. ഞാൻ മൂന്ന് വർഷത്തെ കരാർ ആവിശ്യപ്പെട്ടു. എന്റെ ലക്ഷ്യം മൂന്ന് വർഷം കൂടി ഒരു ക്ലബിൽ തുടരുക എന്നാണ്. അതിനാൽ എനിക്ക് ചെൽസിയുമായി ധാരണയിൽ എത്താൻ കഴിഞ്ഞില്ല. ഞാൻ ക്ലബിനോട് ആവശ്യപ്പെട്ട ഒരേയൊരു കാര്യം മൂന്ന് വർഷമാണ്. അതിനവർ സമ്മതിച്ചാൽ ഞാൻ നാളെ തന്നെ പേനയെടുത്ത് കരാറിൽ ഒപ്പുവെക്കും. മറ്റുള്ള ടീമുകൾ താല്പര്യം പ്രകടിപ്പിക്കുന്നതിനെ കുറിച്ച് അഭ്യൂഹങ്ങൾ കേൾക്കുന്നുണ്ട്. പക്ഷെ ഒരു വ്യക്തമായ ഓഫർ ഇതുവരെ വന്നിട്ടില്ല. ഞാൻ കാത്തിരിക്കുകയാണ്. എന്റെ ഏജന്റ് ഇത് വരെ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിളിക്ക് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത് ” വില്യൻ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *