ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിൽ ചെൽസിയെ പരിഗണിക്കുമോ? ഹാവെർട്സിന്റെ തീരുമാനം ഇങ്ങനെ

ബയേർ ലെവർകൂസന്റെ ജർമ്മൻ യുവതാരം കായ് ഹാവെർട്സിനെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിക്കാൻ ചെൽസി ശ്രമങ്ങൾ തുടങ്ങിയിട്ട് കുറച്ചായി. ഇരുപത്തിയൊന്നുകാരനായ താരത്തിന് ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിടാനാണ് ഏറെ താല്പര്യം. താരത്തെ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ മുൻപന്തിയിൽ നിൽക്കുന്നത് ചെൽസി തന്നെയാണ്. എന്നാൽ അതിനിടെയാണ് ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതകൾ തുലാസിലാവുന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനും നേടാതിരിക്കാനും സാധ്യതയുണ്ട് എന്ന ഒരവസ്ഥയിലാണ് നിലവിൽ ചെൽസി നിലകൊള്ളുന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ താരം ചെൽസിയെ പരിഗണിക്കില്ലെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ ഈ വാർത്തകളെ താരം തന്നെ നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ. ബിബിസിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് യോഗ്യത കിട്ടിയില്ലെങ്കിലും താൻ ചെൽസിയെ പരിഗണിക്കുമെന്ന നിലപാടിലാണ് താരം. ചെൽസി തന്നെയാണ് താരത്തിന്റെ ആത്യന്തികമായ ലക്ഷ്യം. തുടക്കത്തിൽ റയലുമായി ബന്ധപ്പെടുത്തി വാർത്തകൾ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും പുതിയ താരങ്ങളെ എത്തിക്കില്ല എന്ന നിലപാടിലാണ് ക്ലബ്. നിലവിൽ ബയേർ ലെവർകൂസനും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധിച്ചിട്ടില്ല. അഞ്ചാം സ്ഥാനത്താണ് ടീം ബുണ്ടസ്‌ലീഗയിൽ ഫിനിഷ് ചെയ്തത്. ജർമൻ കപ്പ്‌ ഫൈനലിൽ ബയേണിനോട് തോൽക്കുകയും ചെയ്തു. പക്ഷെ യൂറോപ്പ ലീഗിൽ അവർ ഇപ്പോഴും തുടരുന്നുണ്ട്. ഈ സീസണിൽ നാല്പത്തിമൂന്ന് മത്സരങ്ങളിൽ പതിനേഴു ഗോളുകൾ താരം നേടികഴിഞ്ഞു. ഇതിൽ അവസാനഒൻപത് മത്സരങ്ങളിൽ ഏഴ് ഗോളുകൾ അടിച്ചു കൂട്ടിയത്. ഹാകിം സിയെച്ച്, ടിമോ വെർണർ എന്നിവരെ ടീമിൽ എത്തിച്ച ചെൽസി ഹാവെർട്സിനെ കൂടി എത്തിച്ച് ടീം ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *