ക്ലോപ് കപ്പ് നേടാൻ എത്ര കാലമെടുത്തു? മൊറീഞ്ഞോ പറയുന്നു.

ലിവർപൂളിനും പരിശീലകൻ യുർഗൻ ക്ലോപ്പിനു പ്രീമിയർ ലീഗ് ജേതാക്കളാവാൻ ഒരുപാട് സമയമെടുത്തില്ലേയെന്നും അത്ര പോലും സമയം തനിക്ക് വേണ്ടിവരില്ലെന്നും പ്രസ്താവിച്ച് ടോട്ടൻഹാം പരിശീലകൻ മൊറീഞ്ഞോ.ക്ലോപ് കപ്പ് നേടാൻ എത്ര കാലമെടുത്തു എന്ന് പ്രസ്താവിച്ചു കൊണ്ടാണ് മൊറീഞ്ഞോ വിമർശകർക്ക് മറുപടി നൽകിയത്. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ടോട്ടൻഹാമിന് കിരീടം നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന സമ്മർ ട്രാൻസ്ഫറിൽ കുറച്ചധികം പണം മുടക്കുകയാണെങ്കിൽ പ്രീമിയർ ലീഗ് കിരീടം ടോട്ടൻഹാം നേടുമെന്നും മൊറീഞ്ഞോ കൂട്ടിച്ചേർത്തു. ഞായറാഴ്ച ആഴ്‌സണലിനെ നേരിടുന്നതിന് മുൻപുള്ള പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. നിലവിൽ രണ്ട് ടീമുകളും യൂറോപ്പ ലീഗ് സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ടേബിളിൽ ആഴ്‌സണൽ എട്ടാം സ്ഥാനത്തും ടോട്ടൻഹാം ഒൻപതാം സ്ഥാനത്തുമാണ്. മോശം പ്രകടനം കാഴ്ച്ച വെക്കുന്ന ക്ലബിന് വരുന്ന സീസണുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാവുമെന്നാണ് മൊറീഞ്ഞോയുടെ അവകാശവാദം.

” കിരീടം നേടാൻ ക്ലോപ് എത്ര വർഷമെടുത്തു? നാല് വർഷവും നാല് സീസണും. അതിനിടയിൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളെ സൈൻ ചെയ്തു. പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്കുമാരിലൊരാളെ സൈൻ ചെയ്തു. അങ്ങനെ ഓരോന്ന് ഓരോന്ന് ചെയ്തു കൊണ്ടാണ് ക്ലോപ് ഇത് സാധിച്ചത്.ഞാൻ എന്റെ മൂന്ന് വർഷത്തെ കരാറിൽ ആണ് ശ്രദ്ധ പുലർത്തുന്നത്. ഈ മൂന്ന് വർഷത്തിനുള്ളിൽ കിരീടം നേടാനാവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ മൂന്ന് വർഷം മാത്രമേ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നോള്ളൂ. അതിൽ തന്നെ ഞാൻ സന്തോഷവാനാണ്. ഞാൻ ക്ലബിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ഞാൻ എന്നെ കുറിച്ചല്ല ചിന്തിക്കുന്നത്. ക്ലബ്ബിനെ കുറിച്ചാണ്. നമ്മുടെ സസ്‌ക്വാഡിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വലിയ രീതിയിലുള്ള ഇൻവെസ്റ്റ്മെന്റ് തന്നെ ഈ ട്രാൻസ്ഫറിൽ നടത്തേണ്ടി വരും. ഈ സീസൺ വളരെ മോശമാണ് എന്ന് ഞാൻ കരുതുന്നില്ല. കാര്യങ്ങൾ വ്യത്യസ്ഥമാവാൻ ഒരുപാട് കാരണങ്ങൾ ഉണ്ട് “മൊറീഞ്ഞോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *