ക്രിസ്റ്റൽ പാലസിനെ തച്ചുതകർത്ത് ലംപാർഡിന്റെ നീലപ്പട മുന്നോട്ട് !
പ്രീമിയർ ലീഗിൽ ഇന്ന് നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ ചെൽസിക്ക് ഉജ്ജ്വലവിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലംപാർഡിന്റെ നീലപ്പട ക്രിസ്റ്റൽ പാലസിനെ തകർത്തു വിട്ടത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ചെൽസി അർഹിച്ച വിജയമാണ് കണ്ടെത്തിയ. ചെൽസിക്ക് വേണ്ടി ജോർജിഞ്ഞോ ഇരട്ടഗോളുകൾ നേടിയപ്പോൾ അരങ്ങേറ്റക്കാരൻ ചിൽവെല്ലും കുർട്ട് സൗമയും ശേഷിച്ച ഗോളുകൾ നേടി. ജയത്തോടെ പോയിന്റ് ടേബിളിൽ മുന്നോട്ട് കയറാൻ ചെൽസിക്ക് സാധിച്ചു. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു തോൽവിയും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് ചെൽസിയുടെ സമ്പാദ്യം. പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ചെൽസിയിരിക്കുന്നത്.
Goal ✅
— Chelsea FC (@ChelseaFC) October 3, 2020
Assist ✅
100th @premierleague appearance ✅
Chelsea @premierleague debut ✅
Not a bad day at the office for @BenChilwell! 👏 pic.twitter.com/Vhm8jKXm67
ഹാവെർട്സ്, ടിമോ വെർണർ, ടമ്മി എബ്രഹാം എന്നിവരെല്ലാം തന്നെ ചെൽസിക്ക് വേണ്ടി അണിനിരന്നിരുന്നു. എന്നാൽ ആദ്യ പകുതിയിൽ ഒരു ഗോൾ പോലും നേടാൻ ചെൽസിക്ക് സാധിച്ചില്ല. എന്നാൽ അൻപതാം മിനിറ്റിൽ ചിൽവെൽ ആദ്യ ഗോൾ കണ്ടെത്തി. തുടർന്ന് 66-ആം മിനിറ്റിൽ പ്രതിരോധനിരക്കാരൻ തന്നെയായ കുർട്ട് സൗമ രണ്ടാം ഗോൾ കണ്ടെത്തി. ചിൽവെൽ തന്നെയായിരുന്നു ഇതിന് വഴിയൊരുക്കിയത്. തുടർന്ന് ചെൽസിയുടെ ലീഡ് ഉയർത്തിയത് രണ്ട് പെനാൽറ്റികൾ ആയിരുന്നു. 78-ആം മിനിട്ടിലും 82-ആം മിനിട്ടിലും ലഭിച്ച പെനാൽറ്റികൾ ജോർജിഞ്ഞോ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഇനി സതാംപ്റ്റനെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം.
It's all over! An excellent second-half performance from the Blues secures the three points, with goals from @BenChilwell, @KurtZouma and Jorginho (2)! 🙌 #CHECRY pic.twitter.com/F3cRWvThyL
— Chelsea FC (@ChelseaFC) October 3, 2020