ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അന്ന് തർക്കമുണ്ടായി: നിസ്റ്റൽറൂയി പറയുന്നു.

2001ൽ ആയിരുന്നു സൂപ്പർതാരമായ റൂഡ് വാൻ നിസ്റ്റൽ റൂയി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിരുന്നത്. അതിനുശേഷം 2003ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി. എന്നാൽ നിസ്റ്റൽറൂയിയും റൊണാൾഡോയും അത്ര നല്ല ബന്ധത്തിലായിരുന്നില്ല ഉണ്ടായിരുന്നത്.അവർക്കിടയിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ഇതേക്കുറിച്ച് ഇപ്പോൾ നിസ്റ്റൽറൂയി ചില കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പരിശീലനത്തിനിടെ താൻ തർക്കത്തിൽ ഏർപ്പെട്ടു എന്നാണ് നിസ്റ്റൽ റൂയി പറഞ്ഞത്. പക്ഷേ യുവ താരങ്ങളുടെ കാര്യത്തിൽ താൻ അന്ന് കൂടുതൽ ക്ഷമ കാണിക്കേണ്ടതായിരുന്നുവെന്നും നിസ്റ്റൽറൂയി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“റൊണാൾഡോയുടെ കാര്യത്തിൽ ആളുകൾ അവർക്ക് അറിയാത്ത പലതും പറഞ്ഞ് പരത്തുന്നു.ആ സമയത്ത് ഞാൻ നിരാശനായിരുന്നു. കാരണം ഡേവിഡ് ബെക്കാമിനോടൊപ്പമായിരുന്നു ഞാൻ കളിച്ച ശീലിച്ചിരുന്നത്.അദ്ദേഹം എന്ത് ചെയ്യും എന്നുള്ളത് നമുക്ക് അറിയാമായിരുന്നു. പക്ഷേ ക്രിസ്റ്റ്യാനോ അങ്ങനെയായിരുന്നില്ല.അദ്ദേഹത്തെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നില്ല.ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പരിശീലനത്തിൽ വച്ച് തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അവസാനത്തിൽ ഞങ്ങളുടെ ബന്ധം മികച്ച രൂപത്തിൽ തന്നെയായിരുന്നു മുന്നോട്ട് പോയിരുന്നത്. ആ സമയത്ത് ഒരുപാട് യുവ താരങ്ങൾ ടീമിലേക്ക് വന്നിരുന്നു. അവരുടെ കാര്യത്തിലൊക്കെ ഞാൻ കൂടുതൽ ക്ഷമ കാണിക്കണമായിരുന്നു “ഇതാണ് നിസ്റ്റൽറൂയി പറഞ്ഞിട്ടുള്ളത്.

നിരവധി കിരീടങ്ങൾ ആ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് നേടിക്കൊടുക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും നിസ്റ്റൽറൂയിക്കും സാധിച്ചിരുന്നു.എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ രണ്ടാം വരവ് നല്ല രീതിയിൽ അല്ല അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!