കോവിഡ് വീണ്ടും രൂക്ഷമാവുന്നു, പ്രീമിയർ ലീഗിൽ പ്രതിസന്ധി !

ഒരിടവേളക്ക് ശേഷം യൂറോപ്പിൽ കോവിഡ് വീണ്ടും രൂക്ഷമാവുന്നതായി റിപ്പോർട്ടുകൾ. പ്രത്യേകിച്ച് പ്രീമിയർ ലീഗിലെ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ബന്ധപ്പെട്ടവർ സെൽഫ് ഐസൊലേഷനിലും ക്വാറന്റയിനിലുമായതാണ് പ്രീമിയർ ലീഗിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ സീസൺ ആരംഭിക്കാൻ ആഴ്ച്ചകൾ മാത്രമേ ഒള്ളൂ. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിക്കുകയും താരത്തെ ഫ്രഞ്ച് ടീമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.ഇനി പത്ത് ദിവസമെങ്കിലും ചുരുങ്ങിയത് പോഗ്ബ സെൽഫ് ഐസൊലേഷൻ തുടരണം. അതിനാൽ തന്നെ പുതിയ സീസണിന്റെ ആദ്യ കാമ്പയിനുകൾ താരത്തിന് നഷ്ടമായേക്കും.

ഇംഗ്ലണ്ട് ടീമിലെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പരിശീലകൻ സൗത്ത് ഗേറ്റ് അറിയിച്ചിരുന്നു. എല്ലാവരും തന്നെ സെൽഫ് ഐസൊലേഷനിലാണ്. താരങ്ങൾ ഹോളിഡേ ചിലവിടാൻ വിദേശരാജ്യങ്ങളിൽ പോയതാണ് ഇപ്പോൾ കോവിഡ് വ്യാപിക്കാൻ കാരണം. അതേസമയം ചെൽസിയുടെ എട്ട് താരങ്ങൾ കോവിഡ് ഭീഷണി മൂലം ക്വാറന്റയിനിൽ ആണെന്ന് ലംപാർഡ് അറിയിച്ചിരുന്നു. മാസോൺ മൗണ്ട്, ടമ്മി എബ്രഹാം എന്നീ ഇംഗ്ലീഷ് താരങ്ങളും ഫികയോ ടോമോറി, ക്രിസ്ത്യൻ പുലിസിച്ച് എന്നിവർ സെൽഫ് ഐസൊലേഷനിലും ജോർജിഞ്ഞോ ബാർക്ലി, എമേഴ്‌സൺ, ബാറ്റ്സുഷായി എന്നിവർ ക്വാറന്റയിനിലുമാണ് എന്നാണ് ലംപാർഡ് അറിയിച്ചത്. കൂടാതെ ടോട്ടൻഹാം മിഡ്ഫീൽഡർ ഡോമ്പേലക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. കൂടാതെ ആഴ്‌സണലിൽ എമിലിയാനോ മാർട്ടിനെസ് ഉൾപ്പെടെയുള്ളവരും നിരീക്ഷണത്തിൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *