കത്തി മുനയിൽ നിർത്തി, കൊള്ളക്കിരയായി ഡെല്ലെ അലി

ടോട്ടൻഹാമിന്റെയും ഇംഗ്ലണ്ടിന്റെയും മധ്യനിര താരം ഡെല്ലെ അലി സ്വന്തം വീട്ടിൽ വെച്ച് കൊള്ളക്കിരയായി. കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് ഡെല്ലെ അലി തന്നെയാണ് സ്ഥിരീകരണമുണ്ടാക്കിയത്. പ്രമുഖമാധ്യമമായ ദി ഗാർഡിയന്റെ മാർക്ക്‌ ടോബ്സണായിരുന്നു ഈ വാർത്ത പുറംലോകത്തെ അറിയിച്ചത്. പിന്നീട് താരം ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.

” എല്ലാവരുടെയും സന്ദേശങ്ങൾക്ക് നന്ദി. അതൊരു ഭയാനകമായ അനുഭവമായിരുന്നുണെങ്കിലും ഇപ്പോൾ ഞങ്ങൾ എല്ലാവരും ഓക്കേയാണ്. നിങ്ങളുടെ പിന്തുണക്ക് എല്ലാവിധ അഭിനന്ദനങ്ങളും രേഖപ്പെടുത്തുന്നു ” ഇതായിരുന്നു അലി ട്വിറ്ററിൽ കുറിച്ചത്.

താരത്തിന്റെ നോർത്ത് ലണ്ടനിലുള്ള വീട്ടിലേക്ക് രണ്ട് മോഷ്ട്ടാക്കൾ അതിക്രമിച്ച് കയറുകയും താരത്തെ കത്തിമുനയിൽ നിർത്തി വിലപിടിപ്പുള്ളതെല്ലാം മോഷ്ട്ടിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. താരത്തിന് നേരെ ആക്രമണമുണ്ടായതായും ആഭരണങ്ങളും വാച്ചുകളും മോഷ്ടിച്ചതായും റിപ്പോർട്ടിലുണ്ട്. എന്നാൽ അലി ഹോസ്പിറ്റൽ സഹായം തേടിയിട്ടില്ല. നിലവിൽ താരവും പാർട്ണറും വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ്. പ്രതികളെ ഇത് അറസ്റ്റ് ചെയ്യാൻ പോലീസിനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *