ഓസിൽ സൗദി ക്ലബ്ബിലേക്ക്? പിന്നാലെ കൂടി ഖത്തർ ക്ലബും, അഭ്യൂഹങ്ങൾ പരക്കുന്നു !
സൂപ്പർ താരം മെസ്യുട്ട് ഓസിലിന്റെ ട്രാൻസ്ഫർ വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. താരത്തെ ഈ ട്രാൻസ്ഫർ ജാലകത്തിൽ പറഞ്ഞു വിടാനാണ് ഗണ്ണേഴ്സ് തീരുമാനിച്ചിരിക്കുന്നത്. ക്ലബ്ബിന്റെ വെയ്ജ് ബിൽ കുറക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിശീലകൻ ആർട്ടെറ്റ താരത്തെ വിറ്റൊഴിവാക്കാൻ ശ്രമിക്കുന്നത്. നിലവിൽ ആഴ്ച്ചയിൽ 35 ലക്ഷം പൗണ്ട് വേതനമായി കൈപ്പറ്റുന്ന താരമാണ് ഓസിൽ. മാത്രമല്ല താരത്തിന്റെ മോശം ഫോമും താരത്തെ ഒഴിവാക്കാനുള്ള മറ്റൊരു കാരണമാണ്. ഇപ്പോഴിതാ താരത്തിന് വേണ്ടി രണ്ട് ഗൾഫ് ക്ലബുകൾ രംഗത്ത് വന്നിരിക്കുകയാണ്. സൗദി അറേബ്യൻ ക്ലബായ അൽ-നസ്സ്റും ഖത്തറിലെ മറ്റൊരു ക്ലബുമാണ് ട്രാൻസ്ഫർ ജാലകത്തിൽ താരത്തിന് വേണ്ടി പ്രവേശിച്ചിരിക്കുന്നത്. ഖത്തർ ക്ലബ്ബിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
A team in Saudi Arabia, thought to be Al-Nassr, and an unnamed club in Qatar are keen on signing Mesut Ozil | @SamJDean https://t.co/wCyE7CyC0I
— Telegraph Football (@TeleFootball) August 31, 2020
ദി ടെലിഗ്രാഫ് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. സൗദി ക്ലബായ അൽ നസ്റിന്റെ പ്രതിനിധികൾ താരത്തിന്റെ ഏജന്റുമായി സംസാരിച്ചതായാണ് വിവരം. എന്നാൽ നിലവിൽ ഓസിലിനു ലഭിച്ചു കൊണ്ടിരിക്കുന്ന അതേ വേതനം തന്നെ നൽകാമെന്നാണ് ഖത്തർ ക്ലബ് ഓഫർ ചെയ്തിരിക്കുന്നത്. ഏതായാലും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയാം. ആഴ്സണൽ വിടാൻ ഉദ്ദേശമില്ലെന്ന് മുമ്പ് ഓസിൽ തുറന്നു പറഞ്ഞിരുന്നു. ഞാൻ എങ്ങോട്ടാണ് പോവേണ്ടതെന്ന് ഞാനാണ് തീരുമാനിക്കുന്നതെന്നും രണ്ട് വർഷത്തിനല്ല, മറിച്ച് മൂന്ന് വർഷത്തിനാണ് താൻ കരാറിൽ ഒപ്പുവെച്ചിരിക്കുന്നതെന്നും അത് പൂർത്തിയാക്കിയിട്ട് മാത്രമേ ക്ലബ് വിടാൻ ഉദ്ദേശമൊള്ളൂ എന്നും ഓസിൽ വ്യക്തമാക്കിയിരുന്നു. ഒരു വർഷം 18 മില്യൺ പൗണ്ട് ആണ് ഓസിലിനു സാലറിയായി ക്ലബ് നൽകുന്നത്. ഇത് എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആഴ്സണൽ.
Mesut Ozil wanted by Saudi Arabian club Al Nasser https://t.co/23ntbeyQZj
— The Sun Football ⚽ (@TheSunFootball) August 31, 2020