ഈ വർഷത്തെ മികച്ച ക്ലിനിക്കൽ സ്‌ട്രൈക്കേഴ്‌സ്, ക്രിസ്റ്റ്യാനോ മൂന്നാമത്, ആദ്യഇരുപത്തിയഞ്ചിൽ മെസ്സിക്കിടമില്ല !
ഈ വർഷത്തെ ഏറ്റവും മികച്ച ക്ലിനിക്കൽ സ്ട്രൈക്കേഴ്‌സിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മൂന്നാം സ്ഥാനം. ഇന്നലെ ദി സൺ പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാം സ്ഥാനം നേടിയത്. ഈ വർഷം യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ താരങ്ങൾ കളിച്ച മിനിറ്റുകളുടെയും നേടിയ ഗോളുകളുടെയും ശരാശരി എടുത്താണ് ക്ലിനിക്കൽ സ്ട്രൈക്കേഴ്‌സിനെ തിരഞ്ഞെടുക്കുക. അറ്റലാന്റയുടെ താരമായ ലൂയിസ് മുറിയെൽ ആണ് ഈ ലിസ്റ്റിൽ ഒന്നാമത് എത്തിയത്. കേവലം 487 മിനിറ്റ് കളിച്ച താരം എട്ട് ഗോളുകൾ നേടി. അതായത് ഓരോ 61 മിനിറ്റുനുള്ളിലും ഓരോ ഗോൾ വീതം എന്ന തോതിൽ താരം നേടി. രണ്ടാം സ്ഥാനം സാംപഡൊറിയയുടെ ബൊനാസോളിയാണ്. 387 മിനുട്ടുകൾ മാത്രം കളിച്ച താരം 5 ഗോളുകൾ ആണ് നേടിയത്. അതായത് 77 മിനുട്ടിനുള്ളിലും ഓരോ ഗോൾ വീതം എന്ന തോതിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാം സ്ഥാനത്താണ്. 1693 മിനുട്ടുകൾ കളിച്ച താരം ഈ വർഷം 21 ഗോളുകൾ നേടി. ഓരോ 81 മിനുട്ടിനുള്ളിലും ഓരോ ഗോൾ വീതം ക്രിസ്റ്റ്യാനോ നേടി.
The top 25 most clinical strikers in Europe in 2020 revealed with Cristiano Ronaldo behind two little-known strikershttps://t.co/vDTPyixt4q pic.twitter.com/ukS5G3C1Ux
— The Sun Football ⚽ (@TheSunFootball) August 5, 2020
ആദ്യ 10-ൽ ഇടംനേടിയ പ്രമുഖതാരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.
ഹാലണ്ട് – നാലാം സ്ഥാനം – 1059 മിനുട്ട് – 13 ഗോളുകൾ – 81 Mins Per Gl
ലെവന്റോസ്ക്കി – ആറാം സ്ഥാനം – 1260 മിനുട്ട് – 15 ഗോളുകൾ – 84 Mins Per Gl
നെയ്മർ – ഏഴാം സ്ഥാനം – 450 മിനുട്ട് – 5 ഗോൾ -90 Mins Per Gl
അഗ്വേറൊ – എട്ടാം സ്ഥാനം – 544 മിനുട്ട് – 6 ഗോളുകൾ – 91 Mins per Gl
ഇമ്മൊബിലെ – പത്താം സ്ഥാനം – 1882 മിനുട്ട് -19 ഗോൾ – 99 Mins per Gl