ഇഷ്ടമുള്ളത് ചെയ്തോളൂ, നിങ്ങൾക്ക് ആരോടും കടപ്പാടില്ല : മെസ്സി,ക്രിസ്റ്റ്യാനോ എന്നിവർക്ക് ഉപദേശവുമായി മുൻ ലിവർപൂൾ താരം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനപ്പെട്ട ചർച്ചാ വിഷയങ്ങളിൽ ഒന്ന്. റൊണാൾഡോ യുണൈറ്റഡ് വിടാൻ തീരുമാനിച്ചിട്ടുണ്ട്.പക്ഷേ അനുയോജ്യമായ ഒരു ക്ലബ്ബിനെ കണ്ടെത്താൻ കഴിയാത്തത് റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്.

അതേസമയം റൊണാൾഡോ യുണൈറ്റഡ് വിടാൻ തീരുമാനിച്ചതിനെതിരെ നിരവധി വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിട്ടുണ്ട്. അതിലൊരു പ്രധാനപ്പെട്ട വിമർശനമാണ് യുണൈറ്റഡിനോട് റൊണാൾഡോക്ക് കടപ്പാട് ഉണ്ടെന്നും അതുകൊണ്ടുതന്നെ യുണൈറ്റഡ് വിട്ടു പോകാൻ പാടില്ല എന്നുള്ളത്.

എന്നാൽ ഇതിനെതിരെ മുൻ ലിവർപൂൾ താരമായിരുന്ന ഡീൻ സോണ്ടേഴ്സ് രംഗത്ത് വന്നിട്ടുണ്ട്.അതായത് റൊണാൾഡോക്കും മെസ്സിക്കുമൊന്നും ആരോടും കടപ്പാടില്ലെന്നും അവർക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഡീനിന്റെ വാക്കുകൾ ടോക്ക് സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” റൊണാൾഡോക്കോ മെസ്സിക്കോ യാതൊരുവിധ കടപ്പാടുകളും ഇല്ല. ആരോടും ലോയൽറ്റി കാണിക്കേണ്ടതുമില്ല. തന്റെ കരിയറിൽ ഒരുപാട് പേർക്ക് അദ്ദേഹം സന്തോഷം പകർന്നു നൽകിയിട്ടുണ്ട്.ഒരുപാട് നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന് എന്താണ് ഇഷ്ടമുള്ളത് അത് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കും ” ഇതാണ് ഡീൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും നിലവിൽ റൊണാൾഡോയുടെ ഭാവി ഒരു ത്രിശങ്കുവിൽ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!