ആന്റണി എന്ന് തിരിച്ചെത്തും? പ്രതികരിച്ച് ടെൻ ഹാഗ്!

മാഞ്ചസ്റ്റർ യുണൈറ്റഡ് പൊന്നും വില കൊടുത്തുകൊണ്ട് അയാക്സിൽ നിന്നും സ്വന്തമാക്കിയ ബ്രസീലിയൻ സൂപ്പർതാരമാണ് ആന്റണി.എറിക്ക് ടെൻ ഹാഗിന്റെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു ആന്റണി യുണൈറ്റഡിൽ എത്തിയത്. പക്ഷേ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല വിമർശനങ്ങൾ ആന്റണിക്ക് തുടക്കത്തിൽ തന്നെ ഏൽക്കേണ്ടി വരികയും.

ഇതിനൊക്കെ പുറമേ താരം ഡൊമസ്റ്റിക് വയലൻസിൽ ഉൾപ്പെട്ടിട്ടുണ്ട്.ഇതോടുകൂടി മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ ടീമിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്.ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് തന്നെ യുണൈറ്റഡ് ഇറക്കിയിരുന്നു.ആന്റണി എന്ന് ക്ലബ്ബിലേക്ക് തിരിച്ചെത്തും എന്നത് വ്യക്തമല്ല. പരിശീലകനായ ടെൻ ഹാഗിനോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. തനിക്ക് അറിയില്ല എന്നാണ് ടെൻ ഹാഗ് ഇതേക്കുറിച്ച് പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആന്റണി എന്ന് തിരിച്ചെത്തും എന്ന കാര്യത്തിൽ എനിക്ക് യാതൊരുവിധ അറിവുകളുമില്ല.തീർച്ചയായും അദ്ദേഹം വളരെയധികം നിരാശനാണ്. പക്ഷേ അദ്ദേഹം ഓക്കെയാണ് ” ഇതു മാത്രമാണ് യുണൈറ്റഡ് പരിശീലകൻ ഈ ബ്രസീലിയൻ സൂപ്പർതാരത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

ഡൊമസ്റ്റിക് വയലൻസിൽ ഉൾപ്പെട്ട കാരണത്താൽ അദ്ദേഹത്തെ ബ്രസീലിന്റെ നാഷണൽ ടീമും പുറത്താക്കിയിരുന്നു. ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തരം വിവാദങ്ങളിൽ വളരെയധികം പ്രതിസന്ധി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. അച്ചടക്ക ലംഘനത്തിന്റെ പേരിലായിരുന്നു റൊണാൾഡോക്ക് ടീമിലെ സ്ഥാനം നഷ്ടമായത്. ഇപ്പോൾ ജേഡൻ സാഞ്ചോയും പുറത്താണ്. ഇതിനുപുറമേ ഡൊമസ്റ്റിക് വയലൻസിൽ ഉൾപ്പെട്ടതുകൊണ്ടാണ് ഗ്രീൻ വൂഡിനെ ഗെറ്റാഫെയിലേക്ക് പറഞ്ഞു വിടേണ്ടിവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!