സുവാരസിന്റെ അവസ്ഥയോർത്ത് പാവം തോന്നുന്നു:ട്വൽമാൻ

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസിനെ ഇന്റർ മയാമി സ്വന്തമാക്കിയത്. ബ്രസീലിയൻ ക്ലബ്ബായ ഗ്രീമിയോയിൽ നിന്നാണ് അദ്ദേഹം അമേരിക്കൻ ക്ലബ്ബിൽ എത്തിയിട്ടുള്ളത്. ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ കഴിഞ്ഞ സീസണിൽ സുവാരസ് സ്വന്തമാക്കിയിരുന്നു. പക്ഷേ ഇന്റർ മയാമിയിൽ പ്രതീക്ഷിച്ച ഒരു രൂപത്തിലേക്ക് ഇതുവരെ അദ്ദേഹം മാറിയിട്ടില്ല. അതിന് തടസ്സമാകുന്നത് ആരോഗ്യ പ്രശ്നങ്ങൾ തന്നെയാണ്.

കാൽമുട്ടിന്റെ പരിക്ക് ഇപ്പോഴും വലിയ രീതിയിൽ അദ്ദേഹത്തെ അലട്ടുന്നുണ്ട്.അതുകൊണ്ടുതന്നെ മത്സരങ്ങളിൽ വലിയ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. അദ്ദേഹത്തിന്റെ അവസ്ഥ ഓർത്ത് പാവം തോന്നുന്നു എന്നാണ് ഇതേക്കുറിച്ച് മുൻ അമേരിക്കൻ താരമായ ടൈലർ ട്വൽമാൻ പറഞ്ഞിട്ടുള്ളത്. സുവാരസ് ശരിക്കും വേദന അനുഭവിക്കുന്നുണ്ടെന്നും എങ്ങനെയാണ് കഴിഞ്ഞ സീസണിലെ ബ്രസീലിയൻ ഗോൾഡൻ ബോൾ അദ്ദേഹം നേടിയത് എന്നത് മനസ്സിലാകുന്നില്ലെന്നും ട്വൽമാൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എങ്ങനെയാണ് കഴിഞ്ഞ സീസണിൽ ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സുവാരസ് സ്വന്തമാക്കിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.അക്കാര്യത്തിൽ എനിക്ക് അത്ഭുതം തോന്നുന്നു.കാരണം ഇത് പഴയ സുവാരസ് അല്ല. അദ്ദേഹത്തിന് പഴയ രൂപത്തിൽ മുന്നേറ്റങ്ങൾ നടത്താൻ പോലും സാധിക്കുന്നില്ല. അതിന് പരിമിതികൾ ഉണ്ട്. അദ്ദേഹം വളരെ വലിയ വേദന അനുഭവിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.ഞാൻ ഇത് വെറുതെ പറയുന്നതല്ല. അദ്ദേഹത്തിന്റെ അവസ്ഥ ഓർത്ത് എനിക്ക് പാവം തോന്നുന്നു “ഇതാണ് ട്വൽമാൻ പറഞ്ഞിട്ടുള്ളത്.

കാൽമുട്ടിന്റെ പരിക്കു കാരണം താൻ വിരമിക്കാൻ പോലും ആലോചിച്ചിരുന്നു എന്നുള്ള കാര്യം സുവാരസ് വെളിപ്പെടുത്തിയിരുന്നു. ഏതായാലും ദീർഘകാലം ഒന്നും സുവാരസ് ഇനി പ്രൊഫഷണൽ ഫുട്ബോളിൽ ഉണ്ടാവില്ല എന്നുള്ളത് വ്യക്തമാണ്.ഈ സീസണിൽ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അദ്ദേഹം കരിയർ അവസാനിപ്പിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *